ശത്രുക്കളെ ഓടിക്കാൻ പഠിച്ച പണി പതിനെട്ടും പുറത്തെടുക്കുന്ന അക്കേഷ്യമരവും അവയെ പറ്റിച്ച് ജീവിക്കുന്ന ജിറാഫുകളും:ഒരു പരസ്പര പറ്റിക്കൽ ജീവിത കഥ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ശത്രുക്കളെ ഓടിക്കാൻ പഠിച്ച പണി പതിനെട്ടും പുറത്തെടുക്കുന്ന അക്കേഷ്യമരവും അവയെ പറ്റിച്ച് ജീവിക്കുന്ന ജിറാഫുകളും:ഒരു പരസ്പര പറ്റിക്കൽ ജീവിത കഥ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 4, 2022, 06:06 pm IST
Facebook
Twitter
WhatsAppTelegram

അക്കേഷ്യമരം കണ്ടിട്ടുണ്ടോ നമ്മുടെ റോഡരികുകളിൽ കുഞ്ഞി മഞ്ഞപൂക്കൾ വിരിയിച്ച് നിൽക്കുന്ന ആ സുന്ദരൻ മരം തന്നെ? ഒരു പാവത്താനെ പോലെ നിൽക്കുന്ന ഈ മരം ആളൊരു നിസ്സാരക്കാരനനൊന്നുമല്ല. തന്റെ ശത്രുവിനെതിരെ പ്രതികരിക്കാൻ കഴിവുള്ള ഒന്നാണീ അക്കേഷ്യമരം.  ശത്രുക്കളെ പ്രതിരോധിക്കാൻ പഠിച്ച പണി പതിനെട്ടും പുറത്തെടുക്കുന്ന ഈ അക്കേഷ്യമരത്തെ കുറിച്ചും അവയെ പറ്റിച്ച് ജീവിക്കുന്ന ജിറാഫുകളെക്കുറിച്ചും അറിഞ്ഞാലോ?

https://www.facebook.com/janamtv/videos/734854934390728

നമ്മളെപോലെ ജീവൻ നിലനിർത്താൻ മരങ്ങൾക്കും ഭക്ഷണം ആവശ്യമാണെന്ന് അറിയാമല്ലോ? ഇവർ ഈ ഭക്ഷണം പാകം ചെയ്യുന്നതാകട്ടെ ഇലകളിലും. ഇതെല്ലാം നമ്മൾ ചെറിയ ക്ലാസിൽ പഠിച്ചതാണ് അല്ലേ?  മരങ്ങളുടെ അടുക്കള ഇലകളായതിൽ ഈ ഇലകൾ അകത്താക്കുന്ന ജീവികൾ മരങ്ങളുടെ ശത്രുക്കളാകുന്നത് സ്വാഭാവികമാണല്ലോ?

പ്രകാശം തേടി നീണ്ട് നിവർന്ന് വളരുന്ന അക്കേഷ്യമരങ്ങളുടെ ഇലകൾ അങ്ങനെയൊന്നും ജീവികൾക്ക് എത്തിപ്പിടിക്കാൻ സാധിക്കാറില്ല. എന്നാൽ നമ്മുടെ ജിറാഫുകൾക്ക് സംഗതി എളുപ്പമാണ് ആശാൻമാർ തങ്ങളുടെ നീണ്ട കഴുത്തുകളുടെ സഹായത്തോടെ ഇലകളെല്ലാം അകത്താക്കി മരത്തിനെ അങ്ങ് വെളുപ്പിച്ച് കളയും.

ഇതിങ്ങനെ വിട്ടാൽ പറ്റില്ലല്ലോ?  ഇലകൾ അകത്താക്കാൻ എത്തുന്ന ജിറാഫുകൾക്ക് അക്കേഷ്യമരങ്ങൾ മുട്ടൻ പണിയാണ് കൊടുക്കുന്നത്. ഇലകൾ കഴിക്കാൻ ജിറാഫുകൾ അടുത്തെത്തുന്നുവെന്ന് മനസിലാക്കുന്ന അക്കേഷ്യമരങ്ങൾ അവയുടെ ഇലകളിൽ കാണപ്പെടുന്ന ടാനിന്റെ അളവ് ഉയർത്തും. ഇതിലെന്താണ് കാര്യം എന്നല്ലേ? ഇലകൾക്ക് കയ്പ്പ് രുചി നൽകുന്ന ഒരു തരം രാസവസ്തുവാണ് ഈ ടാനിൻ. ഇതിന്റെ അളവ് ഉയരുന്നതോടെ ഇലകൾ കഴിക്കാൻ കഴിയാത്ത വിധം കയ്പ്പാകും.

ഇത് മാത്രമല്ല സ്വന്തം കൂട്ടുകാരായ അക്കേഷ്യ മരങ്ങൾക്കും ദാ നമ്മുടെ ശത്രു ഇങ്ങെത്തി എന്ന സൂചനയും അക്കേഷ്യമരം നൽകും. എഥിലിൻ ഗ്യാസ് പുറത്ത് വിട്ടാണ് അക്കേഷ്യമരം തന്റെ കൂട്ടുകാർക്ക് അപായ സൂചന നൽകുന്നത്. അക്കേഷ്യമരങ്ങൾ പുറത്ത് വിടുന്ന എഥിലിൻ ഗ്യാസ് കാറ്റിലൂടെ സഞ്ചരിച്ച് മറ്റ് അക്കേഷ്യമരങ്ങളുടെ സമീപമെത്തുന്നു. അപ്പോൾ ശത്രു അടുത്തെത്തിയെന്ന് മനസിലാക്കിയ മറ്റ് മരങ്ങൾ ടാനിൻ രാസവസ്തുവിന്റെ അളവ് വർദ്ധിപ്പിച്ച് പണി തുടങ്ങും.

അയ്യോ പാവം ജിറാഫ് ഇനി എന്ത് കഴിക്കും , എന്ന് ആലോചിച്ച് സങ്കടപ്പെടേണ്ട. പണിയ്‌ക്ക് മറുപണി ഈ വിരുതൻ ജിറാഫുകളുടെ കൈകളിലുണ്ട്. അക്കേഷ്യ മരങ്ങളുടെ ഈ പ്രത്യേകത മനസിലാക്കിയ ജിറാഫുകൾ കാറ്റിന് എതിരെ സഞ്ചരിച്ച് അക്കേഷ്യമരങ്ങളുടെ ഇലകൾ അകത്താക്കുന്നു. കാരണം എഥിലിൻ ഗ്യാസ് സഞ്ചരിക്കുന്നത് കാറ്റിലൂടെയാണല്ലോ? ഒരു മരത്തിൽ നിന്ന് കുറച്ച് ഇലകൾ കഴിച്ച് അത് കയ്പ്പാകുന്നതിന് മുൻപ് തന്നെ തൊട്ടെടുത്ത അക്കേഷ്യമരത്തിനെ തേടി പോകുന്നു. കാറ്റിന്റെ എതിർ ദിശയിലുള്ള അക്കേഷ്യ മരത്തിന് അടുത്തേക്കാണ് ജിറാഫുകൾ പോവുക. കാരണം അപായസൂചനയായ എഥിലിൻ ഗ്യാസ് അവിടെ എത്തിയിട്ടുണ്ടാകില്ലല്ലോ? ബുദ്ധി അപാരം തന്നെ അല്ലേ? ഇങ്ങനെ പണികൊടുത്തും തിരിച്ച് മറുപണി കൊടുത്തും അക്കേഷ്യമരങ്ങളും ജിറാഫും അല്ലലില്ലാതെ ജീവിക്കുന്നു.

 

Tags: giraffe
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

Latest News

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies