മലപ്പുറം: തെരുവുനായയുടെ ആക്രമണത്തിൽ 11 പേർക്ക് കടിയേറ്റു. മലപ്പുറം നിലമ്പൂരിലാണ് സംഭവം. ആക്രമിച്ചത് പേവിഷബാധയുള്ള നായയാണെന്നാണ് സൂചന.
ഇതിനിടെ കൊച്ചിയിലെ നെട്ടൂരിലും തെരുവുനായയുടെ ആക്രമണമുണ്ടായി. നാല് പേർക്കും ഒരു ആടിനുമാണ് കടിയേറ്റത്. മുറ്റത്ത് നിൽക്കുകയായിരുന്ന വീട്ടമ്മമാരാണ് ആക്രമണത്തിന് ഇരയായത്. നാല് പേരെയും കടിച്ചത് ഒരു നായ തന്നെയാണെന്ന് നാട്ടുകാർ പറയുന്നു.
നിലമ്പൂരിൽ ഇതിന് മുമ്പും നിരവധി തവണ തെരുവുനായയുടെ ആക്രമണമുണ്ടായിട്ടുണ്ട്. ബസിറങ്ങി വീട്ടിലേക്ക് നടന്നുവരുന്നവർ, കടയിൽ പോയി സാധനങ്ങൾ വാങ്ങിവരുന്നവർ, വീട്ടുമുറ്റത്ത് പണിയെടുക്കുന്നവർ എന്നിങ്ങനെ സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ള നിരവധി നാട്ടുകാരാണ് തെരുവുനായയുടെ ആക്രമണത്തിന് ഇരയാകുന്നത്. കടയിൽ നിന്നും സാധനങ്ങൾ വാങ്ങിവരുമ്പോൾ കയ്യിൽ കരുതുന്ന കവറുകൾ കണ്ട് ആക്രമിക്കാൻ വരുന്ന നായ്ക്കളാണ് അധികവുമെന്ന് നിലമ്പൂർ നിവാസികൾ പറയുന്നു.
Comments