എകെജി സെന്റർ വഞ്ചനയുടെ സ്മാരകം; ഗുരുതര ആരോപണവുമായി ചെറിയാൻ ഫിലിപ്പ്-cherian-philip about akg centre
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എകെജി സെന്റർ വഞ്ചനയുടെ സ്മാരകം; ഗുരുതര ആരോപണവുമായി ചെറിയാൻ ഫിലിപ്പ്-cherian-philip about akg centre

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 5, 2022, 09:42 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: എകെജി സെന്ററുമായി ബന്ധപ്പെട്ട പുതിയ വിവാദത്തിന് തിരികൊളുത്തി കോൺഗ്രസിലേക്ക് ചേക്കേറിയ മുൻ ഇടത് സഹയാത്രികൻ ചെറിയാൻ ഫിലിപ്പ്. എകെജി സെന്റർ ഒരു വഞ്ചനയുടെ സ്മാരകമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

1977 ൽ എകെജിയുടെ സ്മാരകമായി ഒരു പഠന ഗവേഷണ കേന്ദ്രത്തിന് സർക്കാർ നൽകിയ 35 സെന്റ് ഭൂമിയിൽ പാർട്ടി ഓഫീസ് സ്ഥാപിച്ച് സി പി എം നേതൃത്വം സർക്കാരിനെ കബളിപ്പിക്കുകയാണ് ചെയ്തത്. പൗരപ്രമുഖർ അടങ്ങിയ എകെജി സ്മാരക കമ്മറ്റിയുടെ പേരിൽ നൽകിയ ഭൂമി ക്രമേണ പാർട്ടി നേതാക്കൾ മാത്രമടങ്ങിയ ഒരു ട്രസ്റ്റിന് കൈമാറിയെന്ന് അദ്ദേഹം ആരോപിച്ചു.

സർക്കാരുമായുള്ള ധാരണ ലംഘിച്ചതിനെതിരെ കേസ് കൊടുക്കുമെന്ന് താൻ പ്രഖ്യാപിച്ച ശേഷമാണ് എകെജി പഠന ഗവേഷണ കേന്ദ്രവും ലൈബ്രറിയും തുടങ്ങിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇഎംഎസിന്റെ അഭ്യർത്ഥനയെ മാനിച്ച് പഠന കേന്ദ്രത്തിന് വേണ്ടി മാത്രമാണ് റവന്യൂ വകുപ്പിന്റെ 15 സെന്റും കേരള യൂണിവേഴ്‌സിറ്റിയുടെ 20 സെന്റും അന്നത്തെ മുഖ്യമന്ത്രി എകെ ആന്റണി അനുവദിച്ചതെന്ന് അദ്ദേഹം പറഞ്ഞു. 1977 ൽ എകെജി സ്മാരക കമ്മറ്റിയുടെ രൂപീകരണത്തിന് ഇ എം എസ് വിളിച്ച യോഗത്തിൽ താനും പങ്കെടുത്തിരുന്നുവെന്നും കുന്നുകുഴിയിലെ വീട്ടിലേക്ക് എന്നും നടന്നു പോകുന്ന വഴിയിലെ പഴയ ഗ്യാസ് ഹൗസ് നിന്നിരുന്ന സ്ഥലം താനാണ് നിർദ്ദേശിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

1987 ൽ എ കെ.ജി സെന്റർ യൂണിവേഴ്‌സിറ്റിയുടെ എട്ട് സെന്റ് ഭൂമി അനധികൃതമായി കയ്യേറിയതായി ചില മാദ്ധ്യമങ്ങളിൽ ആരോപണമുണ്ടായി. ഇക്കാര്യം യൂണിവേഴ്‌സിറ്റി സെനറ്റിൽ താൻ ഉന്നയിച്ചതിനെ തുടർന്ന് റവന്യൂ അധികൃതർ ഭൂമി അളന്നപ്പോൾ അധികമുണ്ടെന്ന് കണ്ടെത്തി. ഗവേഷണ സ്ഥാപനം എന്ന പേരിൽ കെട്ടിട നികുതിയിലും വൈദ്യുതി നിരക്കിലും ഇളവു നേടിയിരുന്നു. എകെജി സെന്റർ ക്രമക്കേടുകൾ നിയമസഭയിലും ദേശീയ തലത്തിലും വിവാദമായി.

ഇതിനിടെ ഡൽഹിയിൽ വെച്ച് ഇഎംഎസിനെ കണ്ടപ്പോൾ വിശ്വാസപൂർവ്വം അദ്ദേഹം തന്നോടു പറഞ്ഞ കാര്യങ്ങൾ എകെ ആന്റണി, കെ.കരുണാകരൻ എന്നിവരെ ധരിപ്പിച്ചു. എകെജിയോടും ഇഎംഎസിനോടും ആദരവു പുലർത്തിയിരുന്ന അവരും കെപിസിസിയും രാഷ്‌ട്രീയ മാന്യതയുടെ പേരിലാണ് വിവാദം അവസാനിപ്പിച്ചതെന്ന് അദ്ദേഹം വെളിപ്പെടുത്തി.

Tags: cheriyan philip
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies