ആരോഗ്യ മേഖലയ്ക്ക് വീണ്ടും പുത്തൻ പ്രതീക്ഷ ; കാൻസർ രോഗിക്ക് പൂർണ്ണസൗഖ്യം നൽകി പരീക്ഷണ മരുന്ന്-Cancer
Friday, July 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ആരോഗ്യ മേഖലയ്‌ക്ക് വീണ്ടും പുത്തൻ പ്രതീക്ഷ ; കാൻസർ രോഗിക്ക് പൂർണ്ണസൗഖ്യം നൽകി പരീക്ഷണ മരുന്ന്-Cancer

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 5, 2022, 06:21 pm IST
FacebookTwitterWhatsAppTelegram

ഡോസ്ടാർലിമാബ് എന്ന മരുന്നിന്റെ കണ്ടു പിടുത്തം കാൻസർ ചികിത്സ രംഗത്ത് സൃഷ്ടിച്ചത് വലിയ പ്രതീക്ഷകളാണ് . ഈ മരുന്ന് ഉപയോഗിച്ചതിന് പിന്നാലെ യു എസി ലെ 18 പേരുടെ രോഗമാണ് പൂർണ്ണമായും ഭേദമായത്. എന്നാൽ ഈ മരുന്നിന് പിന്നാലെ ഇംഗ്ലണ്ടിൽ നിന്നുള്ള മറ്റൊരു മരുന്നും ക്യാൻസറിന് ഫലപ്രദമാണെന്ന് തെളിഞ്ഞിരിക്കുകയാണ് .

നിലവിൽ ക്യാൻസർ രോഗികൾക്ക് നൽകുന്ന അറ്റെസോലിസുമാബ് എന്ന മരുന്നും മറ്റ് ചില മരുന്നുകളും ചേർത്തുള്ള സംയുക്തമാണ് ഇത്. ഇന്ത്യൻ വംശജയായ 51 കാരി ജാസ്മിൻ ഡേവിഡിലാണ് മരുന്ന് പരീക്ഷിച്ച് ഫലം കണ്ടിരിക്കുന്നത്. 2017 നവംബറിലാണ് ഫാളോഫീൽഡിൽ താമസമാക്കിയ ജാസ്മിന് ക്യാൻസർ സ്ഥിരീകരിക്കുന്നത്. ഗുരുതരമായ ട്രിപ്പിൾ നെഗറ്റീവ് ബ്രെസ്റ്റ് ക്യാൻസറാണ് സ്ഥിരീകരിച്ചത്.

പിന്നാലെ ആറ് മാസത്തോളം കീമോതെറോപ്പി, സർജറി ,റേഡിയേഷൻ എന്നിങ്ങനെയുള്ള ചികിത്സാ രീതികൾ പിന്തുടർന്നു. എന്നാൽ 2019 ആയപ്പോഴെക്കും ഇവരിൽ വീണ്ടും ക്യാൻസർ പിടിമുറുക്കി . ശ്വാസകോശം , നെഞ്ചിനോട് ചേർന്ന അസ്ഥികൾ , ലിംഫ് ഗ്രന്ഥികൾ എന്നിവിടങ്ങളിൽ എല്ലാം ക്യാൻസർ പടർന്നു. ഡോക്ടർമാർക്ക് ജാസ്മിന്റെ ജീവനിൽ പോലും ഉറപ്പ് പറയാൻ സാധിക്കാത്ത സ്ഥിതിയിലായി കാര്യങ്ങൾ.

ഈ സാഹചര്യത്തിലാണ് ക്യാൻസർ മരുന്നുകളുടെ ഗവേഷണത്തിന്റെ ഭാഗമായി നടത്തിയ മരുന്ന് പരീക്ഷണത്തിൽ പങ്കെടുക്കാൻ ഇവർക്ക് അവസരം ലഭിച്ചത്. തുടർന്ന് 2019 ഡിസംബറിൽ രണ്ട് വർഷം നീളുന്ന ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് തുടക്കം കുറിച്ചു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് ആൻഡ് കെയർ റിസേർച്ചും, മാഞ്ചെസ്റ്റർ ക്ലിനിക്കൽ റിസേർച്ച് ഫെസിലിറ്റിയും ചേർന്നാണ് മരുന്ന് പരീക്ഷണത്തിന് നേതൃത്വം നൽകിയത്. മൂന്ന് ആഴ്ചകൾ കൂടുമ്പോഴാണ് അറ്റെസോലിസുമാബ് ചേർന്ന ഇമ്യൂണോതെറാപ്പി മരുന്ന് നൽകിയത്.

”രോഗം കണ്ടുപിടിച്ചയുടനെയുള്ള ചികിത്സയിലൂടെ ഏകദേശം 15 മാസത്തോളം രോഗത്തിന് ശമനമുണ്ടായിരുന്നു. ക്യൻസർ തന്നെ ബാധിച്ചു എന്നത് താൻ മറന്ന് പോയിരുന്നു. അപ്രതീക്ഷിതമായി രോഗം തിരിച്ച് വന്നപ്പോഴാണ് മരുന്ന് പരീക്ഷണത്തിന് സ്വയം തയ്യറായതെന്നും ‘ യുവതി പറയുന്നു. കൂടാതെ പരീക്ഷണത്തിന്റെ ആദ്യഘട്ടത്തിൽ ഭീകരമായ പാർശ്വഫലങ്ങളാണ് ഉണ്ടായത്്. ഇതിനെ തുടർന്ന് ആശുപത്രിയിൽ അഡ്മിറ്റായി . കാലക്രേമേണ മരുന്നുകളോട് പ്രതികരിച്ച് തുടങ്ങുകയായിരുന്നെന്നും ഇവർ വ്യക്തമാക്കുന്നു.

ഇതിന് പിന്നാലെ 2021 ജൂണിൽ ജാസ്മിന്റെ ശരീരത്തിൽ കാൻസർ കോശങ്ങളൊന്നും ഇല്ലെന്ന് സ്‌കാനിങ്ങിലൂടെ കണ്ടെത്തി. എങ്കിലും 2023വരെ ജാസ്മിൻ ചികിത്സതുടരും. അതേസമയം ചികിത്സയ്‌ക്കിടെ 2020 ഫെബ്രുവരിയിൽ യുവതി അവരുടെ 50-ാം പിറന്നാൾ ആഘോഷിച്ചിരുന്നു.നിലവിൽ സെപ്റ്റംബർ 25 ന് തന്റെ വിവാഹ വാർഷികം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇവർ.

ഈ പരീക്ഷണ മരുന്നിന്റെ വിജയത്തോടെ വലിയ പ്രതീക്ഷയിലാണ് ലോകത്തെ ആരോഗ്യ മേഖല. പ്രായഭേദം ഇല്ലാതെയാണ് ക്യാൻസർ ഇന്ന് ആളുകളെ കീഴടക്കുന്നത്. ഈ സാഹചര്യത്തിൽ പുതിയ മരുന്നിന്റെ പരീക്ഷണ വിജയം ആരോഗ്യമേഖലയ്‌ക്ക് പ്രതീക്ഷ പകരുന്നതാണ്.

Tags: cancer
ShareTweetSendShare

More News from this section

13കാരിയുടെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന യുവാവിനെ അമ്മ വെടിവെച്ചു കൊന്നു

കൊല്ലപ്പെട്ടെന്ന് കരുതിയ ‘ഡോ. ജിഹാദ്’ ജീവനോടെയുണ്ട്; ഇറാഖ് ജയിലിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങാൻ ശ്രമം; ഇങ്ങോട്ട് വരേണ്ടതില്ലെന്ന് ഓസ്ട്രേലിയ

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

Latest News

മെഡിക്കൽ കോളേജ് മോർഫിംഗ് കേസ്;കൂടുതൽ വിദ്യാർത്ഥിനികൾ പരാതിയുമായി രംഗത്ത് , പ്രതി ഏബൽ അഗസ്റ്റിനെതിരെ അഞ്ച് എഫ്ഐആർ കൂടി രജിസ്റ്റർ ചെയ്തു

സിജെപി കലാപം സിബിഐ അന്വേഷിക്കണം: ഭാരതീയ വിചാരകേന്ദ്രം

സിനിമ നിർമ്മിക്കാൻ പണം വാങ്ങി; വർഷങ്ങൾ കഴിഞ്ഞിട്ടും തിരികെ നൽകിയില്ല; തമിഴ് നടന് തടവുശിക്ഷ

വീട്ടിനുള്ളിൽ രക്തത്തിൽ കുളിച്ച് വീട്ടമ്മയുടെ മൃതദേഹം; ഭർത്താവ് പരിക്കേറ്റ് ആശുപത്രിയിൽ; ദുരൂഹത

പനമ്പള്ളി നഗറിലെ അനുമതിയില്ലാത്ത സിജെപി അനുകൂല സമരം ; റാപ്പർ വേടന്റെ മാനേജർ അടക്കമുള്ളവർക്കെതിരെ പൊതുവഴി തടഞ്ഞതിന് കേസ്

കൊടുങ്ങല്ലൂരിൽ പത്താം ക്ലാസ് വിദ്യാർഥിക്ക് നേരെ അജ്ഞാത യുവാവിന്റെ ആക്രമണം; കല്ലുകൊണ്ട് തലയ്‌ക്കടിച്ച് പരിക്കേൽപ്പിച്ചു

സംസ്ഥാനത്തെ ജയിൽ ഉപദേശക സമിതികൾ പുനഃസംഘടിപ്പിച്ചു; പുതിയ നോൺ-ഒഫിഷ്യോ അംഗങ്ങളെ നിയമിച്ചു

ശബരിമല തന്ത്രി നിയമനത്തിൽ അന്തിമതീരുമാനം ഉടൻ; ദേവപ്രശ്ന പരിഹാരപൂജകൾ നടത്തുമെന്ന് ദേവസ്വം ബോർഡ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies