ആരോഗ്യ മേഖലയ്ക്ക് വീണ്ടും പുത്തൻ പ്രതീക്ഷ ; കാൻസർ രോഗിക്ക് പൂർണ്ണസൗഖ്യം നൽകി പരീക്ഷണ മരുന്ന്-Cancer
Friday, March 24 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Life Health

ആരോഗ്യ മേഖലയ്‌ക്ക് വീണ്ടും പുത്തൻ പ്രതീക്ഷ ; കാൻസർ രോഗിക്ക് പൂർണ്ണസൗഖ്യം നൽകി പരീക്ഷണ മരുന്ന്-Cancer

Janam Web DeskbyJanam Web Desk
Jul 5, 2022, 06:21 pm IST
A A

ഡോസ്ടാർലിമാബ് എന്ന മരുന്നിന്റെ കണ്ടു പിടുത്തം കാൻസർ ചികിത്സ രംഗത്ത് സൃഷ്ടിച്ചത് വലിയ പ്രതീക്ഷകളാണ് . ഈ മരുന്ന് ഉപയോഗിച്ചതിന് പിന്നാലെ യു എസി ലെ 18 പേരുടെ രോഗമാണ് പൂർണ്ണമായും ഭേദമായത്. എന്നാൽ ഈ മരുന്നിന് പിന്നാലെ ഇംഗ്ലണ്ടിൽ നിന്നുള്ള മറ്റൊരു മരുന്നും ക്യാൻസറിന് ഫലപ്രദമാണെന്ന് തെളിഞ്ഞിരിക്കുകയാണ് .

നിലവിൽ ക്യാൻസർ രോഗികൾക്ക് നൽകുന്ന അറ്റെസോലിസുമാബ് എന്ന മരുന്നും മറ്റ് ചില മരുന്നുകളും ചേർത്തുള്ള സംയുക്തമാണ് ഇത്. ഇന്ത്യൻ വംശജയായ 51 കാരി ജാസ്മിൻ ഡേവിഡിലാണ് മരുന്ന് പരീക്ഷിച്ച് ഫലം കണ്ടിരിക്കുന്നത്. 2017 നവംബറിലാണ് ഫാളോഫീൽഡിൽ താമസമാക്കിയ ജാസ്മിന് ക്യാൻസർ സ്ഥിരീകരിക്കുന്നത്. ഗുരുതരമായ ട്രിപ്പിൾ നെഗറ്റീവ് ബ്രെസ്റ്റ് ക്യാൻസറാണ് സ്ഥിരീകരിച്ചത്.

പിന്നാലെ ആറ് മാസത്തോളം കീമോതെറോപ്പി, സർജറി ,റേഡിയേഷൻ എന്നിങ്ങനെയുള്ള ചികിത്സാ രീതികൾ പിന്തുടർന്നു. എന്നാൽ 2019 ആയപ്പോഴെക്കും ഇവരിൽ വീണ്ടും ക്യാൻസർ പിടിമുറുക്കി . ശ്വാസകോശം , നെഞ്ചിനോട് ചേർന്ന അസ്ഥികൾ , ലിംഫ് ഗ്രന്ഥികൾ എന്നിവിടങ്ങളിൽ എല്ലാം ക്യാൻസർ പടർന്നു. ഡോക്ടർമാർക്ക് ജാസ്മിന്റെ ജീവനിൽ പോലും ഉറപ്പ് പറയാൻ സാധിക്കാത്ത സ്ഥിതിയിലായി കാര്യങ്ങൾ.

ഈ സാഹചര്യത്തിലാണ് ക്യാൻസർ മരുന്നുകളുടെ ഗവേഷണത്തിന്റെ ഭാഗമായി നടത്തിയ മരുന്ന് പരീക്ഷണത്തിൽ പങ്കെടുക്കാൻ ഇവർക്ക് അവസരം ലഭിച്ചത്. തുടർന്ന് 2019 ഡിസംബറിൽ രണ്ട് വർഷം നീളുന്ന ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് തുടക്കം കുറിച്ചു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് ആൻഡ് കെയർ റിസേർച്ചും, മാഞ്ചെസ്റ്റർ ക്ലിനിക്കൽ റിസേർച്ച് ഫെസിലിറ്റിയും ചേർന്നാണ് മരുന്ന് പരീക്ഷണത്തിന് നേതൃത്വം നൽകിയത്. മൂന്ന് ആഴ്ചകൾ കൂടുമ്പോഴാണ് അറ്റെസോലിസുമാബ് ചേർന്ന ഇമ്യൂണോതെറാപ്പി മരുന്ന് നൽകിയത്.

”രോഗം കണ്ടുപിടിച്ചയുടനെയുള്ള ചികിത്സയിലൂടെ ഏകദേശം 15 മാസത്തോളം രോഗത്തിന് ശമനമുണ്ടായിരുന്നു. ക്യൻസർ തന്നെ ബാധിച്ചു എന്നത് താൻ മറന്ന് പോയിരുന്നു. അപ്രതീക്ഷിതമായി രോഗം തിരിച്ച് വന്നപ്പോഴാണ് മരുന്ന് പരീക്ഷണത്തിന് സ്വയം തയ്യറായതെന്നും ‘ യുവതി പറയുന്നു. കൂടാതെ പരീക്ഷണത്തിന്റെ ആദ്യഘട്ടത്തിൽ ഭീകരമായ പാർശ്വഫലങ്ങളാണ് ഉണ്ടായത്്. ഇതിനെ തുടർന്ന് ആശുപത്രിയിൽ അഡ്മിറ്റായി . കാലക്രേമേണ മരുന്നുകളോട് പ്രതികരിച്ച് തുടങ്ങുകയായിരുന്നെന്നും ഇവർ വ്യക്തമാക്കുന്നു.

ഇതിന് പിന്നാലെ 2021 ജൂണിൽ ജാസ്മിന്റെ ശരീരത്തിൽ കാൻസർ കോശങ്ങളൊന്നും ഇല്ലെന്ന് സ്‌കാനിങ്ങിലൂടെ കണ്ടെത്തി. എങ്കിലും 2023വരെ ജാസ്മിൻ ചികിത്സതുടരും. അതേസമയം ചികിത്സയ്‌ക്കിടെ 2020 ഫെബ്രുവരിയിൽ യുവതി അവരുടെ 50-ാം പിറന്നാൾ ആഘോഷിച്ചിരുന്നു.നിലവിൽ സെപ്റ്റംബർ 25 ന് തന്റെ വിവാഹ വാർഷികം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇവർ.

ഈ പരീക്ഷണ മരുന്നിന്റെ വിജയത്തോടെ വലിയ പ്രതീക്ഷയിലാണ് ലോകത്തെ ആരോഗ്യ മേഖല. പ്രായഭേദം ഇല്ലാതെയാണ് ക്യാൻസർ ഇന്ന് ആളുകളെ കീഴടക്കുന്നത്. ഈ സാഹചര്യത്തിൽ പുതിയ മരുന്നിന്റെ പരീക്ഷണ വിജയം ആരോഗ്യമേഖലയ്‌ക്ക് പ്രതീക്ഷ പകരുന്നതാണ്.

Tags: cancerIndian-Origin Woman Given Months To Live Now Cancer-Free After Drug Trial In UK
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

തൃശൂരിലും തെരുവുനായ ആക്രമണം; തളിക്കുളം സ്‌നേഹതീരത്ത് നാല് കുട്ടികൾക്ക് കടിയേറ്റു – street dog attack

Next Post

ജസ്റ്റിസ് കെമാൽ പാഷക്കെതിരെ സോളാർ തട്ടിപ്പ് കേസിലെ പ്രതി; പിസി ജോര്‍ജിന്റെ പീഡനക്കേസില്‍ ഇടപെട്ടു; കേസ് എടുക്കണമെന്ന് പരാതി

More News from this section

ഇറാനിൽ ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്ന അഞ്ച് ഇന്ത്യൻ നാവികർ തിരിച്ചെത്തും

ഇറാനിൽ ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്ന അഞ്ച് ഇന്ത്യൻ നാവികർ തിരിച്ചെത്തും

തൊഴിലവസരങ്ങൾ വെട്ടിചുരുക്കുമെന്ന് ആക്സെഞ്ചർ

തൊഴിലവസരങ്ങൾ വെട്ടിചുരുക്കുമെന്ന് ആക്സെഞ്ചർ

യുഎസിൽ കശ്മീരിനെക്കുറിച്ച് ചർച്ച ; കശ്മീരികളെ സംസാരിക്കാൻ അനുവദിക്കാതെ ബഹളമുണ്ടാക്കി പാകിസ്ഥാൻ ഉദ്യോഗസ്ഥർ , പിടിച്ച് പുറത്താക്കി സംഘാടകർ

യുഎസിൽ കശ്മീരിനെക്കുറിച്ച് ചർച്ച ; കശ്മീരികളെ സംസാരിക്കാൻ അനുവദിക്കാതെ ബഹളമുണ്ടാക്കി പാകിസ്ഥാൻ ഉദ്യോഗസ്ഥർ , പിടിച്ച് പുറത്താക്കി സംഘാടകർ

​ബംഗീ ജംപിനിടെ കയർ പൊട്ടി; വിനോദ സഞ്ചാരിക്ക് ​ഗുരുതര പരിക്ക്

​ബംഗീ ജംപിനിടെ കയർ പൊട്ടി; വിനോദ സഞ്ചാരിക്ക് ​ഗുരുതര പരിക്ക്

11,441 വജ്രങ്ങളും 18 കാരറ്റ് സ്വർണ്ണവും കൊണ്ട് നിർമ്മിച്ച ഗിറ്റാർ ; വില വെറും 16 കോടി

11,441 വജ്രങ്ങളും 18 കാരറ്റ് സ്വർണ്ണവും കൊണ്ട് നിർമ്മിച്ച ഗിറ്റാർ ; വില വെറും 16 കോടി

11 വർഷം മുമ്പ് മോഷണം പോയ ഹനുമാൻ വിഗ്രഹം; ന്യൂയോർക്കിലെ മ്യൂസിയത്തിൽ നിന്ന് തിരിച്ചെടുത്ത് തമിഴ്‌നാട് പോലീസ്

11 വർഷം മുമ്പ് മോഷണം പോയ ഹനുമാൻ വിഗ്രഹം; ന്യൂയോർക്കിലെ മ്യൂസിയത്തിൽ നിന്ന് തിരിച്ചെടുത്ത് തമിഴ്‌നാട് പോലീസ്

Load More

Latest News

‘എന്തുവില കൊടുക്കാനും താൻ തയ്യാറാണ്, പോരാട്ടം തുടരും’; അംഗത്വവും അധികാരവും നഷ്ടപ്പെട്ടിട്ടും തളരാതെ മുൻ വയനാട് എംപി സമൂഹമാദ്ധ്യമങ്ങളിൽ

‘എന്തുവില കൊടുക്കാനും താൻ തയ്യാറാണ്, പോരാട്ടം തുടരും’; അംഗത്വവും അധികാരവും നഷ്ടപ്പെട്ടിട്ടും തളരാതെ മുൻ വയനാട് എംപി സമൂഹമാദ്ധ്യമങ്ങളിൽ

ജമ്മുകശ്മീരിന്റെ പല ജില്ലകളിലും ഹിമപാതം ഉണ്ടാകും; മുന്നറിയിപ്പുമായി ദുരന്ത നിവാരണ കേന്ദ്രം

ജമ്മുകശ്മീരിന്റെ പല ജില്ലകളിലും ഹിമപാതം ഉണ്ടാകും; മുന്നറിയിപ്പുമായി ദുരന്ത നിവാരണ കേന്ദ്രം

ആകാശ എയർലൈനിൽ 1000-ത്തോളം ജീവനക്കാരെ നിയമിക്കുന്നു

ആകാശ എയർലൈനിൽ 1000-ത്തോളം ജീവനക്കാരെ നിയമിക്കുന്നു

ഇന്നത്തെ കോൺഗ്രസുമായി സഹകരിക്കാനാവില്ല ; രാജ്യതാല്പര്യത്തിനായി പ്രധാനമന്ത്രി ഉൾപ്പടെ ആരുമായും നിൽക്കുമെന്ന് അനിൽ ആന്റണി

‘ഒരു വ്യക്തിയുടെ മണ്ടത്തരങ്ങളിൽ പാര്‍ട്ടി ശ്രദ്ധ കേന്ദ്രീകരിക്കരുത്’ : രാഹുൽ വിഷയത്തിൽ അനിൽ ആന്റണി

മദ്ധ്യവേനൽ അവധിക്കാലത്ത് തന്നെ വിദ്യാർത്ഥികൾക്ക് യൂണിഫോമും പാഠപുസ്തകങ്ങളും വിതരണം ചെയ്യും

മദ്ധ്യവേനൽ അവധിക്കാലത്ത് തന്നെ വിദ്യാർത്ഥികൾക്ക് യൂണിഫോമും പാഠപുസ്തകങ്ങളും വിതരണം ചെയ്യും

ധനുഷുമായുള്ള വിവാഹ വാർത്ത വ്യാജം; ഇനിയുള്ള ജീവിതം മകൾക്കു വേണ്ടി, വിവാദങ്ങളോട് തുറന്നടിച്ച് മീന

ധനുഷുമായുള്ള വിവാഹ വാർത്ത വ്യാജം; ഇനിയുള്ള ജീവിതം മകൾക്കു വേണ്ടി, വിവാദങ്ങളോട് തുറന്നടിച്ച് മീന

CBI officer

കടക്കുത്തി തുറന്ന് മൊബൈൽ മോഷണം; ഒരാൾ പിടിയിൽ

‘ഐ ആം ദ ബട്ട് യു ആർ നോട്ട് ദ’; ചിന്തയെ ട്രോളി വിനായകൻ

‘ഐ ആം ദ ബട്ട് യു ആർ നോട്ട് ദ’; ചിന്തയെ ട്രോളി വിനായകൻ

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Yatra
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies