മുംബൈ: വിശ്വാസ വോട്ടെടുപ്പിലെ വൻ വിജയത്തെ തുടർന്ന് സ്വന്തം മണ്ഡലമായ നാഗ്പൂരിൽ റോഡ് ഷോ നടത്തി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ്. റോഡ് ഷോയിൽ ബിജെപി പ്രവർത്തകരും അനുഭാവികളും ഉൾപ്പെടെ വൻ ജനാവലി പങ്കെടുത്തു. നഗരത്തിൽ വൻ സ്വീകരണം ഒരുക്കിയ ജനങ്ങൾക്ക് അദ്ദേഹം നന്ദി പറഞ്ഞു.
‘നാഗ്പൂരിലെ ജനങ്ങൾ എന്നും എനിക്ക് സ്നേഹം മാത്രമാണ് നൽകിയിട്ടുള്ളത്. അവർ എന്ന് അഞ്ച് തവണ തിരഞ്ഞെടുത്തു. ഉപമുഖ്യമന്ത്രി ആയ ശേഷം ആദ്യമായി ഞാൻ ഇവിടെയാണ് വരുന്നത്. എന്നോടുള്ള സ്നേഹം പ്രകടമാക്കാൻ ഇവിടെ എത്തിയ എല്ലാവർക്കും നന്ദി അറിയിക്കുന്നു.‘ ഫഡ്നവിസ് പറഞ്ഞു.
കഴിഞ്ഞ ദിവസം നടന്ന വിശ്വാസ വോട്ടെടുപ്പിൽ മികച്ച വിജയമാണ് മഹാരാഷ്ട്രയിൽ ഷിൻഡെ- ഫഡ്നവിസ് സർക്കാർ നേടിയത്. 164 വോട്ടുകൾ നേടിയാണ് സർക്കാർ ഭരണം ഉറപ്പിച്ചത്. 99 പ്രതിപക്ഷാംഗങ്ങളാണ് സർക്കാരിനെതിരെ വോട്ട് ചെയ്തത്. മൂന്ന് പേർ വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്നു. വിശ്വാസ വോട്ടെടുപ്പിന് മുൻപ് നടന്ന സ്പീക്കർ തിരഞ്ഞെടുപ്പിലും എൻഡിഎ സഖ്യം വിജയം നേടിയിരുന്നു.
Comments