പട പേടിച്ച് പന്തളത്ത് പോയപ്പോൾ അവിടെ പന്തംകൊളുത്തിപ്പട; പണി പാളിയ സന്ദർഭങ്ങളിൽ ഓർത്തുപോകുന്ന പഴഞ്ചൊല്ലുകൾ-Proverb
Wednesday, July 15 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പട പേടിച്ച് പന്തളത്ത് പോയപ്പോൾ അവിടെ പന്തംകൊളുത്തിപ്പട; പണി പാളിയ സന്ദർഭങ്ങളിൽ ഓർത്തുപോകുന്ന പഴഞ്ചൊല്ലുകൾ-Proverb

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 6, 2022, 12:12 pm IST
FacebookTwitterWhatsAppTelegram

പറഞ്ഞുപഴകിയ ചൊല്ലാണ് പഴഞ്ചൊല്ല്.(Proverb ) ചുരുക്കം വാക്കുകളിലൂടെ വലിയ അർത്ഥങ്ങൾ പറയുന്ന പഴഞ്ചൊല്ലുകൾ വാമൊഴിയായി തലമുറകൾ കൈമാറി വന്നതാണ്. അതുകൊണ്ടു തന്നെ പഴഞ്ചൊല്ലുകളുടെ പ്രസക്തി എന്നും കാലാതീതമാണ്. ആയിരക്കണക്കിന് പഴഞ്ചൊല്ലുകളാൽ സമ്പന്നമാണ് മലയാളഭാഷ. അർത്ഥഗർഭമായ പഴഞ്ചൊല്ലുകൾ മലയാളികൾ നിത്യജീവിതത്തിലെ സംഭാഷണത്തിലും ഉപയോഗിക്കാറുണ്ട്.

പഴഞ്ചൊല്ലിൽ പതിരില്ലെന്നാണ് പറയപ്പെടുന്നത്. അത് കൊണ്ട് തന്നെ പല സന്ദർഭങ്ങളിലും  പലപ്പോഴും നമ്മളെ വലിയ അബദ്ധങ്ങളിൽ നിന്ന് രക്ഷിക്കാൻ പോലും കരുത്തുളളതാണ് ഈ പഴഞ്ചൊല്ലുകൾ. അതിലൂടെയുളള മുന്നറിയിപ്പുകളും ഗുണപാഠങ്ങളും പലപ്പോഴും നമ്മളെ പുനരാലോചനയ്‌ക്ക് പ്രേരിപ്പിക്കുന്നു. കാലമെത്ര മുന്നോട്ട് പോയാലും പഴഞ്ചൊല്ലുകൾക്കുള്ള പ്രധാന്യം വളരെ വലുത് തന്നെയാണ്.

അങ്ങനെ രസകരമായ ചില പഴഞ്ചൊല്ലുകൾ പരിചയപ്പെടാം

അങ്ങനെ രസകരമായ ചില പഴഞ്ചൊല്ലുകൾ പരിചയപ്പെടാം.

വിനാശകാലേ വിപരീത ബുദ്ധി- സമയം മോശമായിരിക്കുമ്പോൾ എടുക്കുന്ന തീരുമാനങ്ങൾ പലപ്പോഴും നമ്മളെ അബദ്ധത്തിൽ കൊണ്ടുചെന്ന് ചാടിക്കാം

വാ വിട്ട വാക്കും കൈവിട്ട ആയുധവും തിരിച്ചെടുക്കാനാവില്ല- പറയുന്ന വാക്കുകളും പ്രയോഗിച്ച ആയുധങ്ങളും തിരിച്ചെടുക്കാനാവില്ല. എന്ത് പറയുന്നതിനും പ്രവൃത്തിക്കുന്നതിനും മുൻപ് അല്പം ആലോചിക്കുക.

ആശാന് അക്ഷരം ഒന്ന് പിഴച്ചാൽ അമ്പത്തൊന്നു പിഴക്കും ശിഷ്യന്ഉത്തരവാദിത്വപ്പെട്ടവർക്ക് പറ്റുന്ന തെറ്റുകൾ അവരുടെ കൂടെ ഉള്ളവർക്കും സംഭവിച്ചേക്കാം.

കാട്ടുകോഴിക്കുണ്ടോ ശനിയും സംക്രാന്തിയും-സംസ്‌കാരശൂന്യതയും അജ്ഞതയും സൂചിപ്പിക്കുന്ന പ്രയോഗം. ‘

ചാട്ടം പിഴച്ചാൽ കൂട്ടം പിഴയ്‌ക്കും-ചാട്ടം പിഴച്ച കുരങ്ങനെ മറ്റു കുരുങ്ങുകൾ കൂട്ടത്തിൽ കൂട്ടില്ല എന്നപോലെ സാമൂഹിക നിയമങ്ങളും കീഴ്വഴക്കങ്ങളും ലംഘിക്കുന്നവർക്ക് ആ സമൂഹത്തിൽ സ്ഥാനമുണ്ടാവില്ല

സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട- സൂക്ഷിച്ച് പെരുമാറിയാൽ ദു:ഖിക്കേണ്ടി വരില്ലെന്ന് അർത്ഥം

അകത്തിട്ടാൽ പുറത്തറിയാം-ഉള്ളിലുള്ളത് ബാഹ്യപ്രകടനങ്ങളിലൂടെ മനസ്സിലാക്കാം. അറിവ്, സംസ്‌കാരം, സ്വഭാവം തുടങ്ങിയവ ഉദാഹരണം. ഈ പഴഞ്ചൊല്ല് ചിലയിടങ്ങളിൽ കടങ്കഥയായി പ്രയോഗിക്കാറുണ്ട്; ഉത്തരം: ചക്ക പഴുത്തത്

അകത്തു കത്തിയും പുറത്തു പത്തിയും- ദുഃസ്വഭാവം; മനസ്സിൽ വെറുപ്പും, പെരുമാറ്റത്തിൽ സ്‌നേഹപ്രകടനവും.

അല്പലാഭം, പെരും ചേതം-ചെറിയ ലാഭത്തിനു വേണ്ടി നാം ചെയ്യുന്ന ചില കാര്യങ്ങൾ വലിയ നഷ്ടങ്ങൾക്ക് കാരണമാകാം എന്ന് സൂചിപ്പിക്കുന്നു

അഞ്ചിലേ വളയാത്തത് അമ്പതിൽ വളയുമോ?-കുട്ടിക്കാലത്ത് മനസ്സ് ഏതുവഴിക്കും തിരിക്കാം. പ്രായമായാൽ പ്രയാസമാണ്

അഞ്ജനമെന്നതു ഞാനറിയും മഞ്ഞളുപോലെ വെളുത്തിരിക്കും-സാമാന്യ വിവരമില്ലാത്തവരെ പരിഹസിക്കാൻ ഉപയോഗിക്കുന്നത് – അഞ്ജനം ഒരു കറുത്ത വസ്തു ആണ്, മഞ്ഞളിന്റെ നിറം മഞ്ഞയും

അടയ്‌ക്കയാണെങ്കിൽ മടിയിൽ വയ്‌ക്കാം, അടയ്‌ക്കാമരമായാലോ?-അടയ്‌ക്ക ചെറിയ വസ്തുവാണ്. അത് കൊണ്ടുനടക്കാൻ എളുപ്പമാണ്. എന്നാൽ അടയ്‌ക്കാമരം കൊണ്ടുനടക്കാൻ സാധിക്കില്ല. ഇവിടെ ഉദ്ദേശിക്കുന്നത് സ്വഭാവരൂപീകരണത്തെ കുറിച്ചാണ്. ചെറുപ്രായത്തിൽ കുട്ടികളെ നിയന്ത്രിക്കാം. എന്നാൽ അവർ വലുതായാൽ അതിന് സാധിക്കില്ല.

ഇരുന്നിട്ടു വേണം കാൽ നീട്ടാൻ-ആവശ്യത്തിനു മുന്നൊരുക്കം നടത്തിയിട്ടുവേണം ചില കാര്യങ്ങൾ ചെയ്യാൻ എന്നു സൂചിപ്പിക്കുന്നു.

കറിയൊക്കെ കൊള്ളാം, പക്ഷേ വിളമ്പിയത് കോളാമ്പിയിൽ-എത്ര നല്ല വസ്തുവും മോശപെട്ടതിനോട് ചേർന്നാൽ ഉപയോഗശൂന്യമാകും

തല പോയ തെങ്ങിനെന്ത് കാറ്റും പെശറും-തല നഷ്ടപ്പെട്ടു കഴിഞ്ഞ (എല്ലാം നഷ്ടപ്പെട്ട) അവസ്ഥയിൽ പിന്നെന്തു പ്രശ്‌നം

പട പേടിച്ച് പന്തളത്ത് പോയപ്പോൾ അവിടെ പന്തംകൊളുത്തിപ്പട-ഒരു ആപത്തിൽ നിന്നും രക്ഷപ്പെടനായി നോക്കുമ്പോൾ അവിടെ അത്യാപത്ത്.

 

ShareTweetSendShare

More News from this section

കേരള വഖഫ് ബോർഡിന് തിരിച്ചടി; പ്രവർത്തനം താത്കാലികമായി മരവിപ്പിച്ച് ഹൈക്കോടതി; നടപടി അഡ്വ. ഷോൺ ജോർജിന്റെ ഹർജിയിൽ; ജോയിന്റ് സെക്രട്ടറിക്ക് ചുമതല

3 കോടി നൽകിയാൽ മന്ത്രിയാക്കാം’; വയനാട് എംപിയുടെ ഓഫിസിൽ നിന്നെന്ന് പറഞ്ഞ് വ്യാജ ഫോൺ, സൈബർ തട്ടിപ്പിന് പിന്നാലെ പരാതിയുമായി എലത്തൂർ എംഎൽഎ വിദ്യാ ബാലകൃഷ്ണൻ

മാൻഹോൾ വൃത്തിയാക്കുന്നതിനിടെ ദുരന്തം; വിഷവാതകം ശ്വസിച്ച് തൊഴിലാളി മരിച്ചു; ഒരാൾ ഗുരുതരാവസ്ഥയിൽ

ഓപ്പറേഷൻ തൂഫാന് തമിഴ്നാടിന്റെ പൂർണ പിന്തുണ; മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും, മോഹൻലാലിനൊപ്പം ലഹരിവിരുദ്ധ പരിപാടിയിൽ പങ്കെടുക്കുമെന്ന് രമേശ് ചെന്നിത്തല

പിണറായി വിജയന്റെ മകൾക്ക് വേണ്ടി പോരാടി ഷുഗറും കൂടി കാലിനും വയ്യാണ്ടായി ഐ.പി. ബിനു; സുഖമായി എ.സി. റൂമിൽ നല്ല ഭക്ഷണം കഴിച്ച് ഉറങ്ങുന്ന വീണ

കൊച്ചിയും പരിസരപ്രദേശങ്ങളും നിരോധിത ഭീകരസംഘടനകളുടെയും അന്താരാഷ്‌ട്ര മയക്കുമരുന്ന് മാഫിയയുടെയും സുരക്ഷിത താവളം; കായിക ക്ലബ്ബുകളുടെ മറവിൽ ആയുധപരിശീലനം; അമിത് ഷായ്‌ക്ക് കത്ത്

Latest News

ലോകകപ്പ് ഫൈനല്‍ ആഘോഷമാക്കാന്‍ സൂപ്പര്‍താരങ്ങളും; ടോം ക്രൂസും ബിടിഎസും വേദിയില്‍; മത്സരത്തിന്റെ ഇടവേളകളില്‍ പ്രത്യേക ഹാഫ് ടൈം ഷോയും

ഇലക്ട്രിക് ബൈക്ക് ചാർജ് ചെയ്യുന്നതിനിടെ തീപടർന്നു; 50 കുടുംബങ്ങൾ താമസിച്ചിരുന്ന കെട്ടിടത്തിൽ അപകടം, രണ്ട് പേർ മരിച്ചു

ഹര്‍മന്‍പ്രീത്തിന് പകരം ഇന്ത്യയെ നയിക്കുമോ? മറുപടിയുമായി സ്മൃതി മന്ദാന

‘മലപ്പുറത്ത് നിന്നുള്ള മുസ്ലിം ലീഗിന്റെ മുൻ കേന്ദ്രമന്ത്രി പാക്-ഐ.എസ്.ഐ അവിശുദ്ധ ബന്ധത്തിന്റെ ഭാഗം, ആഭ്യന്തര മന്ത്രാലയത്തിന്റെ കൈവശം രേഖകളുണ്ട്’; ആർ.വി.എസ്. മണിയുടെ വെളിപ്പെടുത്തൽ

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

മയൂരിനെ അവതരിപ്പിച്ച് ഡല്‍ഹി; കോമണ്‍വെല്‍ത്ത് ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന് ഔദ്യോഗിക മസ്‌കോട്ട് പ്രഖ്യാപിച്ചു

മെസിയുടെ മാജിക്കോ, ബെല്ലിങ്ഹാമിന്റെ യുവത്വമോ? ലോകകപ്പ് സെമിയില്‍ അര്‍ജന്റീന-ഇംഗ്ലണ്ട് തീപാറും പോര്

ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം രൂപപ്പെട്ടു; തമിഴ്നാട്ടിലും പുതുച്ചേരിയിലും കനത്ത മഴയ്‌ക്ക് സാധ്യത, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies