വിയോജിപ്പ് പരസ്യമാക്കി മന്ത്രിമാരുടെ രാജി തുടരുന്നു; പ്രതിസന്ധിയിലായി ബോറിസ് ജോൺസൻ; ധനമന്ത്രി ഋഷി സുനകിന് പിന്നാലെ ആരോഗ്യ സെക്രട്ടറിയും വിദ്യാഭ്യാസ മന്ത്രിമാരും - British PM Borris Jhonson in trouble
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വിയോജിപ്പ് പരസ്യമാക്കി മന്ത്രിമാരുടെ രാജി തുടരുന്നു; പ്രതിസന്ധിയിലായി ബോറിസ് ജോൺസൻ; ധനമന്ത്രി ഋഷി സുനകിന് പിന്നാലെ ആരോഗ്യ സെക്രട്ടറിയും വിദ്യാഭ്യാസ മന്ത്രിമാരും – British PM Borris Jhonson in trouble

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 6, 2022, 05:11 pm IST
Facebook
Twitter
WhatsAppTelegram

ലണ്ടൻ: ആരോപണങ്ങൾ ഒന്നിനുപുറകേ ഒന്നായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനെ വരിഞ്ഞുമുറുക്കുമ്പോൾ മന്ത്രിമാരുടെ രാജി ഇരട്ടപ്രഹരമാകുന്നു. ആരോഗ്യ സെക്രട്ടറി സാജ്ജിദ് ജാവേദും ഇന്ത്യൻ വംശജനായ ധനകാര്യ മന്ത്രി ഋഷി സുനകും രാജിവെച്ചതിന് പിന്നാലെ വിദ്യാഭ്യാസ മന്ത്രിമാരായ വിൽ ക്വിൻസും റോബിൻ വാക്കറും ട്രഷറി മന്ത്രി ജോൺ ഗ്ലെന്നും രാജിവെച്ചു. ഇന്നലെ മാത്രം ആറു പേർ രാജി സമർപ്പിച്ചതോടെ ആകെ രാജിവെച്ചവരുടെ എണ്ണം 16 ആയി ഉയർന്നിരിക്കുകയാണ്.

മദ്യലഹരിയിൽ ലൈംഗിക ചേഷ്ടകൾ കാണിച്ച ക്രിസ് പിഞ്ചറെ ചീഫ് വിപ്പായി ഈ വർഷം ആദ്യം ബോറിസ് ജോൺസൻ പ്രത്യേക താൽപ്പര്യ പ്രകാരം നിയമിച്ചതാണ് പ്രശ്‌നങ്ങൾക്ക് തുടക്കം. ബ്രിട്ടനിൽ കൊറോണ നിയന്ത്രണം നിലനിൽക്കേ പ്രധാനമന്ത്രി നേരിട്ട് നിശാ പാർട്ടികൾ നടത്തിയത് വലിയ വിവാദമായതിന് പിന്നാലെയാണ് ചീഫ് വിപ്പ് നിയമത്തിലെ വിവാദം കത്തിപ്പടരുന്നത്.

ഭരണരംഗത്ത് സുതാര്യതയും സ്വഭാവശുദ്ധിയും അനിവാര്യമാണെന്ന് പറഞ്ഞാണ് ബോറിസ് ജോൺസനെതിരെ യുവപാർലമെന്റംഗങ്ങൾ വരെ രംഗത്തെത്തിയിട്ടുള്ളത്. പ്രതിഷേധം ശക്തമായതോടെ താൻ തെറ്റ് സമ്മതിക്കുന്നുവെന്ന് ബോറിസ് ജോൺസൻ പറഞ്ഞിട്ടും രാജി ആവർത്തിക്കുകയാണ്. ക്രമക്കേടിനെതിരെ അഭിപ്രായ വ്യത്യാസങ്ങൾ പരസ്യമായി വിളിച്ചു പറഞ്ഞതോടെ ബോറിസ് ജോൺസന്റെ പ്രധാനമന്ത്രി സ്ഥാനംപോലും സംശയത്തിന്റെ നിഴലിലായിരിക്കുകയാണ്.

സ്വയം ഒന്ന് കണ്ണാടി നോക്കുന്നത് നല്ലതായിരിക്കുമെന്നാണ് ബോറിസ് ജോൺസനോട് ഏറെ അടുപ്പമുണ്ടായിരുന്ന ആഷ്ഫീൽഡിൽ നിന്നുള്ള പാർലമെന്റംഗം ലീ ആൻഡേഴ്‌സൺ പോലും പറഞ്ഞത്. പാർലമെന്റിൽ വിശ്വാസവോട്ടെടുപ്പ് നടന്നാൽ ബോറിസ് ജോൺസൻ തോൽക്കുമെന്നതാണ് അവസ്ഥ.

Tags: borris johnson
Share
Tweet
SendShare

More News from this section

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies