മുതിർന്ന കോൺഗ്രസ് നേതാവ് തർവീന്ദർ സിംഗ് മാർവ ബിജെപിയിൽ ചേർന്നു; ഗുലാം നബി ആസാദും മനീഷ് തിവാരിയും ഉൾപ്പെടെയുള്ള നേതാക്കളെ കോൺഗ്രസ് അവഗണിക്കുന്നുവെന്ന് ആരോപണം- Former Congress Leader Tarvinder Singh Marwa joins BJP
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മുതിർന്ന കോൺഗ്രസ് നേതാവ് തർവീന്ദർ സിംഗ് മാർവ ബിജെപിയിൽ ചേർന്നു; ഗുലാം നബി ആസാദും മനീഷ് തിവാരിയും ഉൾപ്പെടെയുള്ള നേതാക്കളെ കോൺഗ്രസ് അവഗണിക്കുന്നുവെന്ന് ആരോപണം- Former Congress Leader Tarvinder Singh Marwa joins BJP

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 6, 2022, 10:59 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് തർവീന്ദർ സിംഗ് മാർവ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നു. കോൺഗ്രസിൽ കടുത്ത അവഗണന സഹിച്ച് കഴിയുന്ന ജി23 നേതാക്കളും തന്റെ പാത പിന്തുടരണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഡൽഹി കോൺഗ്രസ് മുൻ ഉപാദ്ധ്യക്ഷനായിരുന്ന മാർവ, മൂന്ന് തവണ എം എൽ എ ആയിരുന്നു. ബിജെപി ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്ദേയുടെ സാന്നിദ്ധ്യത്തിലായിരുന്നു മാർവയുടെ പാർട്ടി പ്രവേശനം. ബിജെപിയിൽ ചേർന്ന ശേഷം പാർട്ടി ആസ്ഥാനത്ത് എത്തിയ അദ്ദേഹം ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദയുമായി കൂടിക്കാഴ്ച നടത്തി.

കോൺഗ്രസിലെ കുടുംബവാഴ്ചയ്‌ക്കെതിരെ രൂക്ഷവിമർശനം നടത്തിയാണ് മാർവ പാർട്ടി വിട്ടത്. പാർട്ടിക്ക് വേണ്ടി എല്ലാം മറന്ന് പ്രവർത്തിക്കുന്ന സാധാരണക്കാരെ നേതൃത്വം അവഗണിക്കുകയാണ്. നെഹ്രു കുടുംബത്തിന്റെ അടിമകളെയാണ് അവർക്ക് ആവശ്യമെന്ന് അദ്ദേഹം ആരോപിച്ചു.

യാതൊരു വിശ്വാസ്യതയോ ജനപിന്തുണയോ ഇല്ലാത്ത വ്യക്തികൾക്ക് കോൺഗ്രസ് നേതൃത്വം അനർഹമായ അംഗീകാരങ്ങൾ നൽകി വില കളയുകയും കളയിക്കുകയും ചെയ്യുകയാണ്. ഇനിയും ഈ പാർട്ടിയിൽ തുടരുന്നതിൽ അർത്ഥമില്ലെന്നും മാർവ പറഞ്ഞു.

ജി23 നേതാക്കളോടും കോൺഗ്രസ് വിട്ട് പുറത്തു വരാൻ താൻ അഭ്യർത്ഥിക്കുകയാണ്. കോൺഗ്രസിൽ നിങ്ങൾക്ക് ഒരുകാലത്തും അംഗീകാരം കിട്ടാൻ പോകുന്നില്ല. പ്രവർത്തനങ്ങൾ മാനിക്കപ്പെടുന്ന പ്രസ്ഥാനമാണ് ബിജെപി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോൺഗ്രസിൽ നേതൃമാറ്റം വേണമെന്ന് ആവശ്യപ്പെട്ട മുതിർന്ന നേതാക്കളെയാണ് ജി23 എന്ന് വിശേഷിപ്പിക്കുന്നത്. ശശി തരൂർ, ഗുലാം നബി ആസാദ്, മണി ശങ്കർ അയ്യർ, മനീഷ് തിവാരി എന്നീ പ്രമുഖ നേതാക്കൾ ജി23ൽ ഉൾപ്പെടുന്നവരാണ്. ജി23ൽ ഉൾപ്പെട്ടിരുന്ന മുതിർന്ന നേതാവ് കപിൽ സിബൽ അടുത്തിടെ കോൺഗ്രസ് വിട്ടിരുന്നു.

Tags: CongressBJPG23
ShareTweetSendShare

More News from this section

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Latest News

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies