ചെന്നൈ: സ്വത്തു തർക്കത്തിൽ തമിഴ് നടൻ പ്രഭുവിനെതിരെ കേസ്. പിതാവും നടനുമായിരുന്ന ശിവാജി ഗണേശന്റെ സ്വത്തിനു വേണ്ടിയുള്ള തർക്കത്തിലാണ് നടൻ പ്രഭുവിനും സഹോദരൻ രാംകുമാർ ഗണേശനുമെതിരെ കേസ് എടുത്തിരിക്കുന്നത്. ഇരുവരുടെയും സഹോദരിമാരാണ് പരാതി നൽകിയിരിക്കുന്നത്.
സഹോദരികളായ ശാന്തി നാരായണസാമിയും രാജ്വി ഗോവിന്ദരാജനുമാണ് ഇരുവർക്കുമെതിരെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. ശിവജി ഗണേശന്റെയും കമലുടെയും മക്കളാണ് ഇവർ നാല് പേരും. രാംകുമാർ ഗണേശൻ നിർമ്മാതാവ് കൂടിയാണ്.
ശിവാജി ഗണേശന്റെ പേരിലുള്ള ശിവാജി പ്രൊഡക്ഷൻസ് നോക്കി നടത്തുന്നത് പ്രഭുവും രാംകുമാറും ചേർന്നാണ്. എന്നാൽ തങ്ങളുടെ പിതാവ് ഇത് സംബന്ധിച്ച് യാതൊരു വിൽപ്പത്രവും എഴുതിയിട്ടില്ലെന്ന് ഇരുവരുടെയും സഹോദിമാർ പറയുന്നു. പ്രഭുവും രാംകുമാറും വ്യാജ വിൽപത്രം തയ്യാറാക്കിയാണ് സ്വത്തുക്കൾ കൈക്കലാക്കിയിരിക്കുന്നത് എന്നുമാണ് സഹോദരിമാർ ആരോപിക്കുന്നത്. തങ്ങൾ അറിയാതെ സ്വത്തുക്കളിൽ വലിയ ഭാഗം ഇവർ മക്കളുടെ പേരിൽ രജിസ്റ്റർ ചെയ്തുവെന്നും ആരോപണമുണ്ട്.
Comments