''പറയാൻ വാക്കുകളില്ല, ടോക്കിയോയിൽ വെച്ച് ഒടുവിൽ കണ്ടപ്പോൾ അവസാന കൂടിക്കാഴ്ചയാകുമെന്ന് അറിഞ്ഞില്ല'' പ്രിയ സുഹൃത്തായ ഷിൻസോ ആബെയുടെ വേർപാടിൽ അതീവ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി; ജൂലൈ 9ന് ദേശീയ ദുഖാചരണം പ്രഖ്യാപിച്ചു - Shinzo Abe
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

”പറയാൻ വാക്കുകളില്ല, ടോക്കിയോയിൽ വെച്ച് ഒടുവിൽ കണ്ടപ്പോൾ അവസാന കൂടിക്കാഴ്ചയാകുമെന്ന് അറിഞ്ഞില്ല” പ്രിയ സുഹൃത്തായ ഷിൻസോ ആബെയുടെ വേർപാടിൽ അതീവ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി; ജൂലൈ 9ന് ദേശീയ ദുഖാചരണം പ്രഖ്യാപിച്ചു – Shinzo Abe

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 8, 2022, 03:33 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പ്രിയ സുഹൃത്ത് ഷിൻസോ ആബെയുടെ (Shinzo Abe) വേർപാടിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. മരണവാർത്ത ഞെട്ടിപ്പിച്ചുവെന്നും എത്രമാത്രം ദുഃഖിതനാണ് താനെന്ന് പറയാൻ വാക്കുകളില്ലെന്നും മോദി പറഞ്ഞു. ട്വിറ്ററിലെ തന്റെ ഔദ്യോഗിക പേജിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.

”എന്റെ ഏറ്റവുമടുത്ത സുഹൃത്തുക്കളിലൊരാളാണ് ഇല്ലാതായത്. ജപ്പാനെ മികച്ച രീതിയിലാക്കി മാറ്റുന്നതിന് തന്റെ ജീവിതം മുഴുവൻ ഉഴിഞ്ഞുവെച്ച നേതാവും ശ്രദ്ധേയനായ ഭരണാധികാരിയുമായിരുന്നു അദ്ദേഹം. ആഗോളതലത്തിലെ തന്നെ മികച്ച രാഷ്‌ട്രതന്ത്രജ്ഞനായിരുന്നു ഷിൻസോ ആബെ.

Sharing a picture from my most recent meeting with my dear friend, Shinzo Abe in Tokyo. Always passionate about strengthening India-Japan ties, he had just taken over as the Chairman of the Japan-India Association. pic.twitter.com/Mw2nR1bIGz

— Narendra Modi (@narendramodi) July 8, 2022

വർഷങ്ങൾ നീണ്ട സുഹൃത്ത് ബന്ധമായിരുന്നു ഞങ്ങൾ തമ്മിലുണ്ടായിരുന്നത്. ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന കാലം മുതൽ എനിക്ക് അദ്ദേഹത്തെ പരിചയമുണ്ടായിരുന്നു. ഞാൻ പ്രധാനമന്ത്രിയായപ്പോഴും ആ ബന്ധം തുടർന്നു. സമ്പദ് വ്യവസ്ഥയെക്കുറിച്ചും ആഗോള വിഷയങ്ങൾ സംബന്ധിച്ചും അദ്ദേഹത്തിനുണ്ടായിരുന്ന ഉൾക്കാഴ്ചകൾ എല്ലായ്പ്പോഴും എന്നിൽ മതിപ്പുളവാക്കിയിരുന്നു.

ഈയടുത്ത് ജപ്പാൻ സന്ദർശിച്ചപ്പോഴും ഷിൻസോയെ കാണാനുള്ള അവസരം എനിക്ക് ലഭിച്ചിരുന്നു. ഞങ്ങൾ നിരവധി പ്രശ്നങ്ങളെക്കുറിച്ച് ചർച്ച ചെയ്തു. എപ്പോഴത്തെയും പോലെ രസികനും ഉൾക്കാഴ്ചയുള്ളവനുമായിരുന്നു അന്നും ഷിൻസോ. എന്നാൽ അത് ഞങ്ങളുടെ അവസാന കൂടിക്കാഴ്ചയാണെന്ന് അറിഞ്ഞിരുന്നില്ല. ജപ്പാൻ ജനതയ്‌ക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും അനുശോചനം അറിയിക്കുകയാണ്.

ഇന്ത്യ-ജപ്പാൻ ബന്ധം ആഗോളതലത്തിലേക്ക് ഉയർത്തുന്നതിന് വലിയ സംഭാവനകളാണ് ഷിൻസോ നൽകിയിട്ടുള്ളത്. ഇന്ന് ജപ്പാൻ ജനതയോടൊപ്പം ഇന്ത്യയെന്ന രാജ്യം മുഴുവനും വിലപിക്കുകയാണ്. ഈ ദുഃഖകരമായ ഘട്ടത്തിൽ ജപ്പാനിലെ സഹോദരീ-സഹോദരൻമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണ് ഇന്ത്യ.

As a mark of our deepest respect for former Prime Minister Abe Shinzo, a one day national mourning shall be observed on 9 July 2022.

— Narendra Modi (@narendramodi) July 8, 2022

ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ അപ്രതീക്ഷിത വേർപാടിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതിന്റെ ഭാഗമായി ജൂലൈ 9 ദേശീയ ദുഃഖാചരണമായി പ്രഖ്യാപിക്കുന്നു. ഏറ്റവുമൊടുവിൽ ടോക്കിയോയിൽ വെച്ച് ഷിൻസോയെ കണ്ടപ്പോഴുള്ള ചിത്രം ഇതിനോടൊപ്പം പങ്കുവെക്കുകയാണ്. ” പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. ആദ്യമായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മറ്റൊരു രാഷ്‌ട്രത്തലവന്റെ വേർപാടിൽ വളരെ നീണ്ട പ്രതികരണം അറിയിക്കുന്നത്.

Tags: Narendra ModiSHINZO ABE
Share
Tweet
SendShare

More News from this section

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies