അമർനാഥിലെ മേഘവിസ്‌ഫോടനം ; ഇത് വരെ രക്ഷപ്പെടുത്തിയത് 15,000 പേരെ, 40 പേരെ കാണാതായി; മരണം 16 ആയി-​15,000 Rescued, 40 Still Missing After Amarnath Cloudburst
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അമർനാഥിലെ മേഘവിസ്‌ഫോടനം ; ഇത് വരെ രക്ഷപ്പെടുത്തിയത് 15,000 പേരെ, 40 പേരെ കാണാതായി; മരണം 16 ആയി-​15,000 Rescued, 40 Still Missing After Amarnath Cloudburst

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 9, 2022, 03:14 pm IST
FacebookTwitterWhatsAppTelegram

ശ്രീനഗർ: അമർനാഥിലെ മേഘവിസ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 16 ആയി. 40 ലധികം പേരെ കാണാതായതായാണ് വിവരം. 15,000 ലധികം പേരെ രക്ഷപ്പെടുത്തിയതായി റിപ്പോർട്ടുകൾ. ഗുഹാക്ഷേത്രത്തിന് സമീപം മണിക്കൂറുകളായി ശക്തമായ മഴ തുടരുന്നതിനാൽ രക്ഷാപ്രവർത്തനത്തിന് ചില തടസ്സങ്ങൾ നേരിടുന്നുണ്ട്. മഴ ശക്തമായതിനാൽ രക്ഷാപ്രവർത്തനത്തിനായി ഹെലിക്കോപ്ടർ ഉപയോഗിക്കുന്നതിന് തടസ്സം നേരിടുകയാണെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്. അപകടത്തെ തുടർന്ന് തീർത്ഥാടനം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.

ഇന്നലെ ഗുഹാ ക്ഷേത്രത്തിന് സമീപം കുടുങ്ങിയ തീർത്ഥാടകരിൽ ഭൂരിഭാഗം ആൾക്കാരെയും അമർനാഥ് യാത്രയുടെ ബേസ് ക്യാമ്പായി പ്രവർത്തിക്കുന്ന പഞ്ചതർണിയിലേക്ക് മാറ്റി. പരിക്കേറ്റ ഇരുപത്തിയൊന്ന് തീർത്ഥാടകരെ ഇന്ന് രാവിലെ വിമാനമാർഗം ബാൽത്താലിൽ എത്തിച്ചു.

സ്ഥിതിഗതികൾ വിലയിരുത്താൻ ചിനാർ കോർപ്സ് കമാൻഡർ ലഫ്റ്റനന്റ് ജനറൽ എഡിഎസ് ഔജ്ല മേഘസ്ഫോടന ബാധിത പ്രദേശങ്ങളിൽ എത്തിയിട്ടുണ്ട്കശ്മീർ ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ് ആയ വിജയ് കുമാർ, ഡിവിഷൻ കമ്മീഷണർ എന്നിവുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.

ഇന്നലെ വൈകിട്ട് 5.30 നാണ് അമർനാഥ് ഗുഹയിൽ നിന്ന് 9.2 കിലോമീറ്റർ മാത്രം അകലെ ബാൽതാലിലുള്ള ബേസ് ക്യാമ്പിൽ അവിചാരിതമായി മഴയുണ്ടായത്. വളരെ പെട്ടന്ന് തീർത്ഥാടകർക്ക് മുന്നറിയിപ്പ് നൽകാൻ സൈന്യത്തിനായതിനാൽ വൻ ദുരന്തം ഒഴിവായെന്നാണ് സിആർപിഎഫ് ഉദ്യോഗസ്ഥർ അറിയിക്കുന്നത്.

Tags: Amarnath cloudburst
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies