ലണ്ടൻ: വിംബിൾഡൺ പുരുഷ വിഭാഗം ഫൈനലിൽ ഇന്ന് ജോക്കോവിച്ചും കിർഗിയോസും ഏറ്റുമുട്ടും. 20 ഗ്ലാൻഡ് സ്ലാം എന്ന റോജർ ഫെഡററുടെ റെക്കോഡ് മറികടക്കാനാണ് സെർബിയൻ താരം ഇന്നിറങ്ങുന്നത്.
സെമിയിൽ റഫേൽ നദാൽ പരിക്കുമൂലം പിന്മാറിയതോടെയാണ് റാഫ- ജോക്കോവിച്ച് പോരാട്ടമെന്ന ആരാധകരുടെ പ്രതീക്ഷ അസ്തമിച്ചത്. എന്നാൽ ഓസ്‌ട്രേലിയയുടെ താരം നിക് കിർഗിയോസ് എന്ത് അട്ടിമറിയ്‌ക്കും കഴിവുള്ള താരമാണ്. ഫൈനൽ അഞ്ചു സെറ്റുകളി ലേയ്‌ക്ക് നീണ്ടാലും അത്ഭുതപ്പെടാനില്ലന്നാണ് ആരാധകർ പറയുന്നത്.
വിംബിൾഡണിൽ തുടർച്ചയായി 27 ജയങ്ങളാണ് ജോക്കോവിച്ച് ഇതുവരെ സ്വന്തമാക്കിയത്. കിർഗിയോസിനെതിരെ രണ്ടു കളികളിലാണ് ജോക്കോവിച്ച് ഏറ്റുമുട്ടിയിട്ടുള്ളത്. രണ്ടു തവണയും ജയം കിർഗിയോസിനൊപ്പമായിരുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. എന്നാൽ ഇതുവരെ ഗ്രാസ്‌കോർട്ടിൽ ഇരുവരും ഇതുവരെ ഏറ്റുമുട്ടിയിട്ടില്ലെന്നതും പുതുമയാണ്.
Comments