ഇന്ത്യയിൽ നിന്നുള്ള വിവരങ്ങൾ ഐഎസ്‌ഐക്കും പാക് സൈന്യത്തിനും ചോർത്തി നൽകി;ക്ഷണിച്ചത് ഹാമിദ് അൻസാരി; യുപിഎ കാലത്തെ മുസ്ലീം നേതാക്കൾ ഏറെ സഹായിച്ചിട്ടുണ്ടെന്നും പാക് മാദ്ധ്യമപ്രവർത്തകൻ- Pakistani journalist claims he had spied on India and was invited by Hamid Ansari
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയിൽ നിന്നുള്ള വിവരങ്ങൾ ഐഎസ്‌ഐക്കും പാക് സൈന്യത്തിനും ചോർത്തി നൽകി;ക്ഷണിച്ചത് ഹാമിദ് അൻസാരി; യുപിഎ കാലത്തെ മുസ്ലീം നേതാക്കൾ ഏറെ സഹായിച്ചിട്ടുണ്ടെന്നും പാക് മാദ്ധ്യമപ്രവർത്തകൻ- Pakistani journalist claims he had spied on India and was invited by Hamid Ansari

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 11, 2022, 07:05 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പാക് ചാരസംഘടനയായ ഐഎസ്‌ഐക്ക് വേണ്ടി ഇന്ത്യയിൽ നിന്ന് നിരവധി തവണ ചാരവൃത്തി നടത്തിയിരുന്നുവെന്ന് തുറന്ന് സമ്മതിച്ച് പാകിസ്താൻ മാദ്ധ്യമപ്രവർത്തകൻ നുസ്രത്ത് മിർസ. 2005 മുതൽ 2011 വരെ യുപിഎ ഭരണകാലത്താണ് ഇന്ത്യയിലെത്തി ചാരപ്രവൃത്തി ചെയ്തത്. അന്നത്തെ ഉപരാഷ്‌ട്രപതി ഹാമിദ് അൻസാരിയുമായി തനിക്ക് അടുത്ത ബന്ധമുണ്ടായിരുന്നെന്നും മിർസ പറഞ്ഞു. പാകിസ്താൻ മാദ്ധ്യമപ്രവർത്തകനും യൂട്യൂബറുമായ ഷക്കീൽ ചൗധരിയുമായി നടത്തിയ സംഭാഷണത്തിലാണ് നിർണായക വെളിപ്പെടുത്തൽ.

പാകിസ്താന്റെ നിലനിൽപ്പിന് ഇന്ത്യ ഭീഷണിയായിരുന്നെങ്കിൽ എന്തുകൊണ്ട് പാക് ചാരന്മാർ ഇന്ത്യയിൽ പ്രവർത്തിച്ചില്ല എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മിർസ. 2005 ൽ ചണ്ഡീഗഢിലും 2006 ൽ ഹൈദരാബാദ്, ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലും താൻ സന്ദർശിച്ചിട്ടുണ്ടെന്ന് മിർസ വെളിപ്പെടുത്തി. കൊൽക്കത്ത, പട്‌ന, തുടങ്ങിയ സ്ഥലങ്ങളിലും സന്ദർശനം നടത്തിയിട്ടുണ്ട്.

”സാധാരണയായി, ഇന്ത്യയിലേക്കുള്ള വിസയ്‌ക്ക് അപേക്ഷിക്കുമ്പോൾ, മൂന്ന് സ്ഥലങ്ങൾ സന്ദർശിക്കാൻ മാത്രമേ അനുവദിക്കൂ. എന്നാൽ, അക്കാലത്ത് ഏഴ് നഗരങ്ങളിലേക്ക് വിസ ലഭിക്കാൻ എന്നെ സഹായിച്ചത് പാകിസ്താൻ വിദേശകാര്യ മന്ത്രി ഖുർഷിദ് കസൂരിയായിരുന്നു. ഇന്ത്യ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് ആ യാത്രകളിലൂടെ ഞാൻ മനസിലാക്കി. ഇന്ത്യൻ മുസ്ലീങ്ങൾ ജീവിക്കുന്ന സാഹചര്യങ്ങൾ പഠിച്ചു. ഇന്ത്യയിലെ ഉറുദു പത്രങ്ങളുടെ എല്ലാ എഡിറ്റർമാരുമായും എന്റെ ചങ്ങാതികളായിരുന്നു . പല വാർത്താ ചാനൽ ഉടമകളും എന്റെ നല്ല സുഹൃത്തുക്കളാണ്. ഇന്ത്യ സന്ദർശിച്ചപ്പോഴെല്ലാം അവർക്ക് ഞാൻ നിരവധി അഭിമുഖങ്ങൾ നൽകിയിട്ടുണ്ട്’ മിർസ പറഞ്ഞു.

2010 ൽ അന്നത്തെ ഉപരാഷ്‌ട്രപതി ഹാമിദ് അൻസാരി തീവ്രവാദത്തെക്കുറിച്ചുള്ള ഒരു സെമിനാറിലേക്ക് തന്നെ ക്ഷണിച്ചതായി മിർസ പറഞ്ഞു . ഈ വിഷയത്തിൽ താൻ വിദഗ്ധനല്ലെന്ന് അറിയിച്ചെങ്കിലും തങ്ങൾ മുഗളന്മാരായത് കൊണ്ടും വർഷങ്ങളോളം ഇന്ത്യ ഭരിച്ചത് കൊണ്ടും അവരുടെ സംസ്‌കാരം താൻ മനസിലാക്കിയിരുന്നു. ഇന്ത്യക്കാരുടെ അവരുടെ ബലഹീനതകൾ തനിക്കറിയാം. രാജ്യത്ത് നിന്നും ഇത്തരത്തിൽ നിരവധി വിവരങ്ങളും ചോർത്തി നൽകിയിട്ടുണ്ട്. പക്ഷേ, പാകിസ്താനിൽ മികച്ച നേതൃത്വത്തിന്റെ അഭാവം കാരണം ഇന്ത്യയെക്കുറിച്ച് താൻ ശേഖരിച്ച വിവരങ്ങൾ ഉപയോഗിക്കപ്പെട്ടില്ല. 2011ലെ ഇന്ത്യാ സന്ദർശന വേളയിൽ, ദ മില്ലി ഗസറ്റിന്റെ പബ്ലിഷറായ സഫറുൽ ഇസ്ലാം ഖാനെ കണ്ടിരുന്നതായും മിർസ പറഞ്ഞു.

ഇന്ത്യയിൽ നിന്നും ചോർത്തിയെടുത്ത വിവരങ്ങൾ ശരിയായ രീതിയിൽ ഉപയോഗിക്കാതിരുന്ന പാകിസ്താനിലെ രാഷ്‌ട്രീയ നേതാക്കളെയും മിർസ കുറ്റപ്പെടുത്തി. പാകിസ്താനിൽ ഒരു പുതിയ ചീഫ് വരുമ്പോൾ, അദ്ദേഹം മുൻ മേധാവി ചെയ്ത ജോലികൾ തുടച്ചുനീക്കും. താൻ നൽകിയ വിവരങ്ങൾ സൈനിക വിഭാഗം ഉപയോഗിപ്പെടുത്താൻ ശ്രമിച്ചിരുന്നു. കൂടുതൽ വിവരങ്ങൾ ലഭിക്കുമോ എന്നും അവർ ചോദിച്ചിട്ടുണ്ട്. ഇന്ത്യയിലെ നേതൃത്വത്തിന്റെ ദൗർബല്യങ്ങളെക്കുറിച്ച് അവർക്ക് അറിയാമായിരുന്നു. എന്നാൽ അത് എങ്ങനെ ഉപയോഗിക്കണമെന്ന് അവർക്ക് കണ്ടെത്താനായില്ല. എഫ്എടിഎഫ് വന്നതിന് ശേഷം പാകിസ്താൻ ഇന്ത്യയിൽ ഒരു പ്രവർത്തനവും നടത്തിയിട്ടില്ലെന്നും മിർസ പറഞ്ഞു.

ഇന്ത്യയിൽ 29 സംസ്ഥാനങ്ങളുണ്ട്. അതിൽ 15 എണ്ണം ഞാൻ സന്ദർശിച്ചിട്ടുണ്ട്. അക്കാലത്ത് ലോക്‌സഭയിലും രാജ്യസഭയിലും 56 മുസ്ലീം അംഗങ്ങളാണ് ഉണ്ടായിരുന്നത്. അവർ എല്ലാവരുമായും തനിക്ക് സൗഹൃദബന്ധമുണ്ടായിരുന്നു. അവർ നിരവധി സഹായങ്ങളും ചെയ്ത് തന്നിട്ടുണ്ട്. 60-കളിലെ ഇന്ത്യയെക്കുറിച്ചുള്ള പുസ്തകങ്ങൾ തങ്ങളുടെ പക്കലുണ്ടെന്നും മിർസ വാദിച്ചു.

ഇന്ത്യയിൽ എവിടെയാണ് വിഘടനവാദികൾ ഉള്ളതെന്ന് തനിക്കറിയാം. ഇന്ത്യയുടെ എല്ലാ മേഖലകളിലും വിഘടനവാദികൾ പ്രവർത്തിക്കുന്നുണ്ടെന്നതിൽ യാതൊരു സംശയവുമില്ല. കശ്മീരിലും ബംഗാളിലുമാണ് പ്രധാനമായും ഇത്തരം മൂവ്‌മെന്റുകൾ നടത്തുന്നത്. എന്നാൽ ഫണ്ട് ലഭിക്കാത്തത് കൊണ്ടാണ് അവ വളരാതിരിക്കുന്നത് എന്നും മിർസ പറഞ്ഞു.

Tags: ISIhamid ansari
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

Latest News

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies