ഹരി-ഹരീഷ് ജോഡി സംവിധാനം സംവിധാനം ചെയ്ത് സാമന്ത കേന്ദ്ര കഥാപാത്രമായെത്തുന്ന ‘യശോദ’യുടെ ചിത്രീകരണം അവസാനഘട്ടത്തിലേക്ക്. 100 ദിവസം കൊണ്ടാണ് ചിത്രീകരണം പൂർത്തിയാക്കുന്നത്. അതേസമയം ഒരു ഗാനം ഒഴികെ എല്ലാ ചിത്രീകരണവും പൂർത്തിയായെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.
സിനിമയുടെ ആദ്യ ദൃശ്യങ്ങൾക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. വിട്ടുവീഴ്ചയില്ലാത്ത ബജറ്റിലാണ് യശോദ നിർമ്മിക്കുന്നത്. ശ്രീദേവി മൂവീസിന്റെ ബാനറിൽ ശിവലേങ്ക കൃഷ്ണപ്രസാദ് ചിത്രം നിർമ്മിക്കുന്നത്.ചിത്രത്തിന്റെ വിവിധ ഭാഷകളിലേക്കുള്ള ഡബ്ബിംഗ് ഒരേസമയം പൂർത്തിയാക്കും. തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം എന്നീ ഭാഷകളിലാവും ചിത്രം റിലീസ് ചെയ്യുക.
ഈ എഡ്ജ് ഓഫ് ദി സീറ്റ് ത്രില്ലർ ലോകമെമ്പാടും റിലീസിന് തയാറെടുക്കുമ്പോൾ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നതിൽ സാമന്ത തികഞ്ഞ അർപ്പണബോധവും പ്രതിബദ്ധതയും പ്രകടിപ്പിച്ചിട്ടുണ്ട്. ആക്ഷൻ സീക്വൻസുകളിലും നടി മികച്ച അവതരണമാണ് നടത്തിയിട്ടുള്ളതെന്ന് അണിയറ പ്രവർത്തകർ പറയുന്നു.
വരലക്ഷ്മി ശരത്കുമാർ, ഉണ്ണി മുകുന്ദൻ, റാവു രമേഷ്, മുരളി ശർമ്മ, സമ്പത്ത് രാജ്, ശത്രു, മധുരിമ, കൽപിക ഗണേഷ്, ദിവ്യ ശ്രീപാദ, പ്രിയങ്ക ശർമ്മ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.















