പിണറായിയും റിയാസും ദേശീയപാതാ വികസനത്തിൽ കേന്ദ്രസർക്കാരിനെ പ്രശംസിച്ചവരാണ്; യുപിഎ സർക്കാരിന്റെ കാലത്തേക്കാൾ 560 ഇരട്ടി ദേശീയപാത നിർമ്മാണ പ്രവർത്തനമാണ് കേരളത്തിൽ നടക്കുന്നത്; കെ സുരേന്ദ്രൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പിണറായിയും റിയാസും ദേശീയപാതാ വികസനത്തിൽ കേന്ദ്രസർക്കാരിനെ പ്രശംസിച്ചവരാണ്; യുപിഎ സർക്കാരിന്റെ കാലത്തേക്കാൾ 560 ഇരട്ടി ദേശീയപാത നിർമ്മാണ പ്രവർത്തനമാണ് കേരളത്തിൽ നടക്കുന്നത്; കെ സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 13, 2022, 06:00 pm IST
FacebookTwitterWhatsAppTelegram

കാസർഗോഡ്: യുപിഎ സർക്കാരിന്റെ കാലത്തേക്കാൾ 560 ഇരട്ടി ദേശീയപാത നിർമ്മാണ പ്രവർത്തനമാണ് കേരളത്തിൽ നടക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. 21,275 കോടിയുടെ പുതിയ 6 പ്രൊജക്ടുകളാണ് എൻഎച്ച്‌ഐ നടപ്പാക്കുന്നത്. നേരത്തെ അനുവദിച്ച 34,000 കോടിയുടെ പദ്ധതികൾക്ക് പുറമേയാണിത്. മംഗലാപുരം മുതൽ തിരുവനന്തപുരം വരെ അതിവേഗ ദേശീയപാതാ വികസനമാണ് നടക്കുന്നത്. 2024ന് ഈ പദ്ധതികളെല്ലാം പൂർത്തിയാകുമെന്നും കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

കേരളത്തിലെത്തുന്ന കേന്ദ്രമന്ത്രിമാർ ദേശീയ പാതയിലെ കുഴികൾ കൂടി എണ്ണണമെന്ന പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ നിയമസഭയിലെ വാക്കുകളോട് പ്രതികരിക്കുകയായിരുന്നു കെ സുരേന്ദ്രൻ. കേരളത്തിന്റെ വികസനത്തിന് കരുത്തേകുന്ന 6 പ്രൊജക്ടുകളാണ് നരേന്ദ്രമോദി സർക്കാർ നടപ്പാക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി മുഹമ്മദ് റിയാസും കേന്ദ്രസർക്കാരിനെ മുമ്പ് നിരവധി തവണ പ്രശംസിച്ചതാണ്. ഇപ്പോൾ കേന്ദ്രമന്ത്രി എസ്.ജയ്ശങ്കർ വന്നപ്പോൾ ഇവർ എന്തിനാണ് പ്രകോപിതനാകുന്നതെന്നും സുരേന്ദ്രൻ ചോദിച്ചു.

റിയാസിന്റെ പിഡബ്ല്യുഡി റോഡുകൾ മുഴുവൻ കുളങ്ങളാണ്. കോടികൾ ചെലവഴിച്ച് നിർമ്മിച്ച പാലാരിവട്ടം പാലം പൊളിഞ്ഞു. റിയാസിന്റെ ജില്ലയിലെ കൂളിമാട് പാലം നിന്നനിൽപ്പിൽ തകർന്നു. വർഷത്തിൽ ആറുമാസം മഴ പെയ്യുന്ന സംസ്ഥാനത്ത് ദേശീയപാത വികസനത്തിനുള്ള പരിമിതികൾ പരിഹരിച്ചാണ് ഇപ്പോൾ പണി നടക്കുന്നത്. കേരളത്തിൽ ഭൂമിയേറ്റെടുക്കലിന്റെ 25 ശതമാനം മാത്രമാണ് സംസ്ഥാനം എടുക്കുന്നത്. ബാക്കി ദേശീയപാത വികസനത്തിന്റെ എല്ലാ തുകയും നൽകുന്നത് കേന്ദ്രസർക്കാരാണ്.

സംസ്ഥാന സർക്കാർ വഴി നടപ്പിലാക്കുന്ന എല്ലാ കേന്ദ്ര പദ്ധതികളും കേരളത്തിൽ അട്ടിമറിക്കപ്പെടുകയാണെന്ന് സുരേന്ദ്രൻ പറഞ്ഞു. ഇത് പരിശോധിക്കപ്പെടുന്നതാണ് മുഖ്യമന്ത്രിയേയും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെയും അസ്വസ്ഥമാക്കുന്നതെന്നും കാസർഗോഡ് നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

സ്‌കൂൾ കുട്ടികൾക്കുള്ള ഉച്ചക്കഞ്ഞിയിൽ പോലും കയ്യിട്ടുവാരുന്ന സർക്കാരാണ് സംസ്ഥാനം ഭരിക്കുന്നത്. അവാസ്തവമായ കണക്കുകളാണ് നിയമസഭയിൽ മന്ത്രിമാർ പറയുന്നത്. പ്രതിപക്ഷ നേതാവും ഇതിന് കൂട്ടുനിൽക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.

Tags: കെ. സുരേന്ദ്രൻമുഹമ്മദ് റിയാസ്
ShareTweetSendShare

More News from this section

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies