ഇടുക്കി : സ്വയം തയ്യാറാക്കിയ കള്ളുമായി ഹൈസ്കൂൾ വിദ്യാർത്ഥി ക്ലാസിൽ. എന്നാൽ കുപ്പിയുടെ അടപ്പ് തെറിച്ചതോടെ ഇത് ക്ലാസിൽ മുഴുവൻ വീണു, വിദ്യാർത്ഥികളുടെ ശരീരത്തിലേക്കും തെറിച്ചു. സംഭവം നാണക്കേടായെന്ന് മനസിലായ വിദ്യാർത്ഥി പതിയെ വീട്ടിലേക്ക് മുങ്ങുകയായിരുന്നു.
ഇടുക്കിയിലാണ് സംഭവം. കഞ്ഞിവെള്ളത്തിൽ നിന്ന് നിർമ്മിച്ച കള്ള് കൂട്ടുകാരെ കാണിക്കാൻ വേണ്ടിയാണ് സ്കൂളിൽ കൊണ്ടുവന്നത്. ബാഗിൽ സൂക്ഷിച്ചുവെച്ചിരുന്ന കുപ്പി പതിയെ എടുത്ത് നോക്കിയതോടെ ഗ്യാസ് മൂലം അടപ്പ് തെറിച്ച് പോകുകയായിരുന്നു. ഇതോടെ സഹപാഠികൾ അദ്ധ്യാപകരെ വിളിച്ച് വിവരം അറിയിച്ചു.
എന്നാൽ അദ്ധ്യാപകരെത്തുമ്പോഴേക്കും കുട്ടി വീട്ടിലേക്ക് മുങ്ങിയിരുന്നു. അവർ കുട്ടിയെ തിരഞ്ഞ് വീട്ടിലെത്തി. തുടർന്ന് വിദ്യാർത്ഥിക്ക് കൗൺസിലിംഗ് നൽകാനൊരുങ്ങുകയാണ് സ്കൂൾ അധികൃതർ. എക്സൈസിന്റെ നേതൃത്വത്തിലായിരിക്കും കൗൺസിലിംഗ്
എന്നാൽ ഇതാദ്യമായല്ല വിദ്യാർത്ഥി കള്ളുണ്ടാക്കുന്നത്. നേരത്തെയും ഇത്തരത്തിൽ തട്ടിൻപുറത്ത് വെച്ച് കുട്ടി കള്ളുണ്ടാക്കിയിട്ടുണ്ട്. അന്ന് കള്ള് സൂക്ഷിച്ചിരുന്ന പാത്രം പൊട്ടി താഴെവീണപ്പോഴാണ് എല്ലാവരും വിവരം അറിയുന്നത്. തുടർന്ന് ഇത് വീട്ടുകാർ അദ്ധ്യാപകരെ അറിയിക്കുകയുമുണ്ടായി.
Comments