ചെങ്ങന്നൂർ: മുസ്ലീം മതഭീകരർ അരുകൊല ചെയ്ത വീരബലിദാനി വിശാലിന്റെ ഓർമ്മകൾക്ക് ഒരു പതിറ്റാണ്ട്. 2012 ജൂലൈ 17 നാണ് ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിൽ വെച്ച് വിശാൽ അതിദാരുണമായി കൊല്ലപ്പെട്ടത്. കേരളത്തിലെ മതതീവ്രവാദ സംഘടനായായ ക്യാമ്പസ് ഫ്രണ്ടിന്റെ ആദ്യ കൊലപാതകമായിരുന്നു വിശാലിന്റേത്. എബിവിപി ചെങ്ങന്നൂർ നഗർ സമിതി പ്രസിഡന്റായിരുന്നു മുളക്കുഴ കോട്ട ശ്രീശൈലം വീട്ടിൽ വിശാൽ.
തീവ്രവാദികളുടെ കൊലക്കത്തിയ്ക്ക് ഇരയാകുമ്പോൾ വിശാലിന് 19 വയസ്സ് മാത്രമായിരുന്നു പ്രായം. ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിൽ നവാഗത വിദ്യാർത്ഥികൾക്ക് സ്വാഗതം ആശംസിക്കാൻ ജൂലൈ 16 ന് എബിവിപി നടത്തിയ പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു വിശാൽ. പരിപാടിയ്ക്കിടയിൽ ഒരു അക്രമം സംഘടന പ്രതീക്ഷിച്ചിരുന്നില്ല. അങ്ങനെ ഒരു സാഹചര്യം കോളേജിൽ ഉണ്ടായിരുന്നില്ല. എന്നാൽ പെട്ടന്നാണ് പരിപാടിക്കിടയിലേയ്ക്ക് ഒരു സംഘം ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ മാരകായുധങ്ങളുമായി എത്തി ആക്രമണം അഴിച്ചു വിട്ടത്.
ആക്രമണം നടന്ന സമയം വിദ്യാർത്ഥികൾക്കിടയിൽ നിന്ന വിശാലിനെ ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. കുട്ടികൾക്കിടയിൽ നിന്നും വിശാലിനെ തിരഞ്ഞ് പിടിച്ച് കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിശാലിനെ കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചുവെങ്കിലും എല്ലാവരെയും കണ്ണീരണിയിപ്പിച്ച് അദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരുന്നു. വിശാലിന്റെ ഓർമ്മ ദിവസമായ ഇന്ന് അദ്ദേഹത്തിന്റെ മുളക്കുഴ കോട്ടയിലെ ശ്രീശൈലം വീട്ടിലും ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിലും പുഷ്പാർച്ചനയും അനു
Comments