കോഹ്‌ലി സെഞ്ച്വറിയില്ലാതെ 1000 ദിവസം തികയ്ക്കുമോ? ഇംഗ്ലണ്ടിനെതിരെ ഇന്ന് 100 അടിച്ചില്ലെങ്കിൽ അത് സംഭവിക്കും-kohli hit no centuries since 1000 days
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കോഹ്‌ലി സെഞ്ച്വറിയില്ലാതെ 1000 ദിവസം തികയ്‌ക്കുമോ? ഇംഗ്ലണ്ടിനെതിരെ ഇന്ന് 100 അടിച്ചില്ലെങ്കിൽ അത് സംഭവിക്കും-kohli hit no centuries since 1000 days

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 17, 2022, 01:59 pm IST
Facebook
Twitter
WhatsAppTelegram

മുൻ ഇന്ത്യൻ നായകൻ കോഹ്‌ലി സെഞ്ച്വറി നേടിയിട്ട് 1000 ദിവസം തികയാൻ ദിവസങ്ങൾ മാത്രം. തന്റെ കരിയറിലെ ഏറ്റവും മോശം പ്രകടനത്തിലൂടെയാണ് ബാറ്റിങ് മെഷീൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന വിരാട് കോഹ്‌ലി കടന്നു പോകുന്നത്. മികച്ച ബാറ്ററായ കോഹ്‌ലി 4114 ദിവസങ്ങൾക്കുള്ളിൽ 70 അന്താരാഷ്‌ട്ര സെഞ്ച്വറികളാണ് നേടിയത്. എന്നാൽ കോഹ്‌ലി ഒരു ഇന്നിംഗ്സിൽ 100 റൺസ് കടക്കുന്നത് ആരാധർ അവസാനമായി കണ്ടത് മൂന്ന് വർഷം മുമ്പാണ്.

ഞായറാഴ്ച ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിൽ കോഹ്ലി ഇന്ത്യയ്‌ക്ക് വേണ്ടി പാഡണിയുബോൾ ആരാധകരും ആശങ്കയിലാണ്. ഇവിടെ ഒരു സെഞ്ച്വറി കരസ്ഥമാക്കിയാൽ 1000 ദിവസത്തേക്ക് അന്താരാഷ്‌ട്ര സെഞ്ച്വറി നേടാത്തതിന്റെ നാണക്കേടിൽ നിന്ന് രക്ഷപ്പെടാൻ കോഹ്ലിയ്‌ക്ക് കഴിയും.
കോഹ്ലി തന്റെ അവസാന അന്താരാഷ്‌ട്ര സെഞ്ച്വറി നേടിയിട്ട് ആകെ 966 ദിവസങ്ങൾ കടന്നുപോയി.

കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസ് സ്റ്റേഡിയത്തിൽ 2019 നവംബർ 22ന് ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിനിടെയാണ് കോഹ്‌ലി തന്റെ 70ാം അന്താരാഷ്‌ട്ര സെഞ്ച്വറി നേടിയത്. അതേവർഷം ഓഗസ്റ്റ് 14ന് ട്രിനിഡാഡിലെ പോർട്ട് ഓഫ് സ്‌പെയിനിലെ ക്വീൻസ് പാർക്ക് ഓവലിൽ വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ഏകദിനത്തിനിടെയാണ് 33കാരൻ തന്റെ അവസാന ഏകദിന സെഞ്ച്വറി നേടിയത്.

ഇംഗ്ലണ്ട് പര്യടനത്തിൽ കോഹ്ലി മോശം ഫോമിലാണ്. കളിച്ച രണ്ട് ടി20യിൽ 12 റൺസ് മാത്രമാണ് കോഹ്ലിക്ക് സംഭാവന ചെയ്യാൻ കഴിഞ്ഞത്. ഞായറാഴ്ച കോഹ്ലി സെഞ്ച്വറി നേടിയില്ലെങ്കിൽ പിന്നെ ഓഗസ്റ്റ് അവസാനത്തോടെ നടക്കുന്ന ഏഷ്യാ കപ്പിലായിരിക്കും അതിന് അവസരം ലഭിക്കുക. അപ്പോഴേക്കും 1000 ദിനങ്ങൾ പിന്നിട്ടിട്ടുണ്ടാകും. അടുത്ത വെസ്റ്റ് ഇൻഡീസ് പര്യടനത്തിൽ മുൻ നായകന് വിശ്രമം അനുവദിച്ചിരിക്കുകയാണ്.

2019 മുതൽ ഒരു സെഞ്ച്വറി നേടിയില്ലെങ്കിലും സമീപ വർഷങ്ങളിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ റൺസ് നേടുന്നവരിൽ ഒരാളായി കോഹ്ലി തുടരുന്നു എന്നത് ശ്രദ്ധേയമാണ്. 2020ന് ശേഷം വിവിധ ഫോർമാറ്റുകളിലായി ഏറ്റവും കൂടുതൽ റൺസ് നേടിയ അന്താരാഷ്‌ട്ര ബാറ്റർമാരുടെ പട്ടികയിൽ 2237 റൺസുമായി ഏഴാം സ്ഥാനത്താണ്. ടി20യിൽ 663 റൺസും ഏകദിനത്തിൽ 702 റൺസും ടെസ്റ്റിൽ 872 റൺസും നേടിയിട്ടുണ്ട്. യഥാക്രമം 2097, 2039 റൺസുമായി വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തും ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയും മാത്രമാണ് ഇന്ത്യയിൽ നിന്ന് പട്ടികയിൽ ഇടം നേടിയ മറ്റുളള താരങ്ങൾ.

കോഹ്‌ലി തന്റെ കരിയറിൽ ഇതുവരെ മൂന്ന് ഫോർമാറ്റുകളിലായി 23,693 റൺസ് നേടിയിട്ടുണ്ട്. കോഹ്ലിയെ ആധുനിക റൺ മെഷീൻ എന്ന് വിളിക്കാനുളള കാരണവും അതാണ്. അദ്ദേഹത്തിന് 53.72 എന്ന കരിയർ ശരാശരിയുണ്ട്. ഇത് ലോകത്തിലെ എക്കാലത്തെയും മികച്ച സ്‌കോററായ സച്ചിൻ ടെണ്ടുൽക്കറിനേക്കാൾ മികച്ചതാണ്. കരിയറിൽ 48.52 ശരാശരിയിൽ 34,000ത്തിലധികം റൺസ് ആണ് സച്ചിന് നേടിയത്. കോഹ്‌ലിയുടെ 70 ശതകങ്ങളിൽ 43 എണ്ണം ഏകദിനത്തിലും, 27 ടെസ്റ്റിലുമാണ് നേടിയത്.

Tags: VIRAT KOHLIവിരാട് കോഹ്‌ലി
Share
Tweet
SendShare

More News from this section

വനിതാ ഏഷ്യാ കപ്പിലും നിലപാട് ആവര്‍ത്തിച്ച് ഇരു ടീമുകളും; ഇന്ത്യ-പാക് പോരാട്ടത്തില്‍ ‘ഹസ്തദാനമില്ല’

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

Latest News

റാണിപുരം റോപ് വേയില്‍ അപകടം; ജീവനക്കാരന്‍ മരിച്ചു

മീന്‍പിടിത്തത്തിനിടെ വള്ളത്തില്‍ കുഴഞ്ഞുവീണ മത്സ്യത്തൊഴിലാളി മരിച്ചു; സംഭവം വിഴിഞ്ഞം കടലില്‍

100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു വ്യക്തി അനുഭവങ്ങളുടെ സമുദ്രമാകുന്നതുപോലെ, 100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു സ്ഥാപനം നേട്ടങ്ങളുടെയും പ്രചോദനത്തിന്റെയും സമുദ്രമാകും; പ്രധാനമന്ത്രി മോദി

കീവിനെതിരായ ആക്രമണങ്ങള്‍ക്ക് മൂന്ന് ദിവസത്തെ ഇടവേള; യുഎസ് പ്രതിനിധികള്‍ മോസ്‌കോയില്‍, യുക്രെയ്ന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് സാധ്യത

അഹമ്മദാബാദിലെ കോടതികള്‍ക്ക് ബോംബ് ഭീഷണി; കെട്ടിടങ്ങള്‍ ഒഴിപ്പിച്ച് പരിശോധന

ലോക ഭൂപടത്തില്‍ മാറ്റത്തിന് യുഎന്‍ അംഗീകാരം; മെര്‍ക്കേറ്റര്‍ മാപ്പിന് പകരം പുതിയ പ്രൊജക്ഷന്‍; പിന്തുണച്ച് ഇന്ത്യ

വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു; ഇന്ന് രാത്രി കേരളത്തില്‍ വൈദ്യുതി നിയന്ത്രണം വന്നേക്കും, കെഎസ്ഇബി മുന്നറിയിപ്പ്

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies