കോഴിക്കോട് : സാഹിത്യകാരൻ സിവിക് ചന്ദ്രനെതിരെ ലൈംഗികാതിക്രമത്തിന് പോലീസ് കേസെടുത്തു. യുവ എഴുത്തുകാരിയുടെ പരാതിയിലാണ് കേസ് എടുത്തത്. കൊയിലാണ്ടി പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. എസ്സി- എസ്ടി പീഡന നിരോധന നിയമം, സ്ത്രീകൾക്കെതിരായ അതിക്രമം എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
കഴിഞ്ഞ ഏപ്രിലിൽ ആയിരുന്നു കേസിനാസ്പദമായ സംഭവം. സിവിക് ചന്ദ്രൻ ലൈംഗികാതിക്രമം നടത്തിയെന്നും ഫോണിലൂടെ നിരന്തരം ശല്യം ചെയ്തെന്നുമായിരുന്നു യുവതിയുടെ പരാതി.
സിവിക് ചന്ദ്രൻ അഡ്മിനായ വാട്ട്സ്ആപ്പ് ഗ്രൂപ്പിലാണ് യുവതി ഇക്കാര്യം വെളിപ്പെടുത്തിയത്. സിവിക് ചന്ദ്രന് പുറമെ വി ടി ജയദേവനെതിരെയും യുവതി ആരോപണം ഉന്നയിക്കുന്നുണ്ട്.ഈ രണ്ടു വ്യക്തികളിൽ നിന്ന് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ തന്നെ ട്രോമയിലേക്ക് തള്ളിയിട്ടെന്നും താൻ അത്രയേറെ വിശ്വസിച്ച മനുഷ്യരിൽ നിന്നുണ്ടായ തിക്താനുഭവം തന്നെ കനത്ത ആഘാതത്തിലാഴ്ത്തിയെന്നും യുവതി പറയുന്നു.
വരും ദിവസങ്ങളിൽ പരാതിയിൽ കൂടുതൽ അന്വേഷണം നടത്തിയ ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.
Comments