റഷ്യയുടെ മിസൈൽ ആക്രമണം; രണ്ട് ഇസ്‌കോൺ അംഗങ്ങൾ കൊല്ലപ്പെട്ടു; മിസൈൽ പതിച്ചത് യുക്രെയ്‌നിൽ പ്രസാദവിതരണം നടത്തിയിരുന്ന ഇസ്‌കോൺ കെട്ടിടത്തിൽ - Two ISKCON members Killed in Donbass Ukraine
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Culture Temple

റഷ്യയുടെ മിസൈൽ ആക്രമണം; രണ്ട് ഇസ്‌കോൺ അംഗങ്ങൾ കൊല്ലപ്പെട്ടു; മിസൈൽ പതിച്ചത് യുക്രെയ്‌നിൽ പ്രസാദവിതരണം നടത്തിയിരുന്ന ഇസ്‌കോൺ കെട്ടിടത്തിൽ – Two ISKCON members Killed in Donbass Ukraine

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 18, 2022, 12:50 pm IST
FacebookTwitterWhatsAppTelegram

കീവ്: റഷ്യയുടെ മിസൈൽ ആക്രമണത്തിൽ രണ്ട് ഇസ്‌കോൺ അംഗങ്ങൾ കൊല്ലപ്പെട്ടു. യുക്രെയ്‌നിലെ ഡോൺബാസ് മേഖലയിലുണ്ടായ റഷ്യൻ ആക്രമണത്തിലാണ് രണ്ട് പേർ കൊല്ലപ്പെട്ടത്.

ഇസ്‌കോണിന്റെ ഫുഡ് ഫോർ ലൈഫ് (FFL) എന്ന പ്രസാദ വിതരണ പ്രോഗ്രാം നടക്കുന്ന കെട്ടിടത്തിലായിരുന്നു മിസൈൽ വന്ന് പതിച്ചത്. സ്‌ഫോടനത്തിൽ കൃഷ്ണ-തത്ത്വ പ്രഭു, മദന-ഗോപാൽ പ്രഭു എന്നിവർ കൊല്ലപ്പെട്ടു. ഇസ്‌കോൺ അംഗങ്ങളായ ഇരുവരും നിസ്വാർത്ഥ സേവനം ചെയ്യുന്നതിനിടെയാണ് കൊല്ലപ്പെട്ടത്. ജൂലൈ 16നായിരുന്നു ഡോൺബാസിലുണ്ടായ റഷ്യൻ ആക്രമണം.

തകർന്ന് തരിപ്പണമായ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് ഇസ്‌കോൺ അംഗങ്ങളുടെ മൃതദേഹം കണ്ടെത്തിയത്. ഇവരുടെ ഒപ്പമുണ്ടായിരുന്ന അർജ്ജുന പ്രഭുവെന്ന മറ്റൊരു ഇസ്‌കോൺ അംഗത്തിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കൊല്ലപ്പെട്ട രണ്ട് അംഗങ്ങളും പ്രാദേശിക ക്ഷേത്രങ്ങളിലെ പൂജാരികളായിരുന്നു. 1982ൽ ജനിച്ച കൃഷ്ണ-തത്ത്വ പ്രഭു തന്റെ 16-ാം വയസിലാണ് ഇസ്‌കോണിൽ ചേർന്നത്. മദൻ ഗോപാൽ പ്രഭു 22-ാം വയസിലും ഇസ്‌കോണിന്റെ ഭാഗമായി.

ഡോൺബാസിലുള്ള എഫ്എഫ്എൽ പ്രോഗ്രാം വഴി ആയിരത്തിലധികം പേർക്ക് ദിവസേന പ്രസാദ വിതരണം നടത്തിയിരുന്നു. 2014 മുതൽ ആരംഭിച്ച സേവന പദ്ധതിയാണിത്. റഷ്യ-യുക്രെയ്ൻ യുദ്ധം പ്രഖ്യാപിച്ചതോടെ പ്രസാദവിതരണം പരമാവധി വ്യാപിപ്പിച്ച് നിരവധി അഭയാർത്ഥികൾക്ക് ആശ്രയമായി. റഷ്യൻ ആക്രമണത്തിൽ ഇല്ലാതായത് രണ്ട് പ്രധാന ഇസ്‌കോൺ അംഗങ്ങൾ മാത്രമല്ലെന്നും വർഷങ്ങളായി പതിനായിരക്കണക്കിന് പേർക്ക് സേവനമെത്തിച്ചിരുന്ന ഇസ്‌കോണിന്റെ പ്രധാന കെട്ടിടം കൂടി തകർക്കപ്പെട്ടുവെന്നും ഇസ്‌കോൺ അധികൃതർ പ്രതികരിച്ചു.

Tags: Ukraine WarKyivIskconmissile attackRussia
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

ശബരിമല സീസൺ; കന്യാകുമാരി ക്ഷേത്രം തുറന്നിരിക്കുന്ന സമയം ഒരു മണിക്കൂർ കൂടി നീട്ടി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

 ഇന്ത്യാ വിരുദ്ധൻ, പാക് പ്രേമി,  ഹമാസ് നൽകിയ പണം കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം; ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം മേയർ; ആരാണ് സോഹ്‌റൻ മംദാനി?

ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ അപകടം; യുഎസിലെ കെൻറക്കിയിൽ  വിമാനം തകർന്നു വീണു

Latest News

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies