ട്രെയിൻ യാത്രയെക്കുറിച്ച് വാചാലനായ ഇപി ജയരാജനും കെ-റെയിലിന്റെ പിന്തുണ പോസ്റ്റിനും ഇൻഡിഗോയുടെ മറുപടി; ''ലോകത്തിന് മുകളിലൂടെ പറക്കാം''- ഫേസ്ബുക്ക് പോസ്റ്റിങ്ങനെ..
Wednesday, July 15 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ട്രെയിൻ യാത്രയെക്കുറിച്ച് വാചാലനായ ഇപി ജയരാജനും കെ-റെയിലിന്റെ പിന്തുണ പോസ്റ്റിനും ഇൻഡിഗോയുടെ മറുപടി; ”ലോകത്തിന് മുകളിലൂടെ പറക്കാം”- ഫേസ്ബുക്ക് പോസ്റ്റിങ്ങനെ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 19, 2022, 05:26 pm IST
FacebookTwitterWhatsAppTelegram

ഇൻഡിഗോ കമ്പനിക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ച എൽഡിഎഫ് കൺവീനർ ഇ.പി ജയരാജന് പരോക്ഷ മറുപടിയുമായി വിമാന കമ്പനി. റെയിൽപാളത്തിന് മുകളിലൂടെ പറക്കുന്ന ഇൻഡിഗോ വിമാനമാണ് കമ്പനിയുടെ മറുപടി.

ഇൻഡിഗോ വിമാന കമ്പനിയെ ബഹിഷ്‌കരിക്കുമെന്നായിരുന്നു ജയരാജന്റെ പ്രഖ്യാപനം. വിലക്ക് ഏർപ്പെടുത്തിയ സാഹചര്യത്തിൽ തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് കഴിഞ്ഞ ദിവസം മന്ത്രി യാത്ര ചെയ്തത് ട്രെയിനിലായിരുന്നു. താൻ സ്ഥിരമായി ട്രെയിനിൽ യാത്ര ചെയ്യുന്നയാളാണെന്നും കെ-റെയിൽ വന്നാൽ ഇൻഡിഗോയുടെ ആപ്പീസ് പൂട്ടുമെന്നും അദ്ദേഹം പറഞ്ഞു. വിമാനത്തിൽ പോകുന്നതിലും നല്ലത് ട്രെയിനിൽ പോകുന്നതാണെന്നും പണം ലാഭിക്കാമെന്നും സിപിഎം നേതാവ് കൂട്ടിച്ചേർത്തു.

ഇതിനിടെ ജയരാജന് പിന്തുണയുമായി കെ റെയിലും രംഗത്തെത്തി. അല്ലെങ്കിലും ട്രെയിൻ യാത്ര തന്നെയണ് സേഫ് എന്ന പോസ്റ്റുമായിട്ടായിരുന്നു കെ റെയിൽ പിന്തുണയറിയിച്ചത്. ഈ സാഹചര്യത്തിലാണ് ഇ.പി ജയരാജന്റെ പ്രസ്താവനകൾക്കും കെ-റെയിൽ പോസ്റ്റിനും ഇൻഡിഗോ ഫേസ്ബുക്ക് പോസ്റ്റിലൂടെ പരോക്ഷമായി മറുപടി നൽകിയിരിക്കുന്നത്.

റെയിൽപാളത്തിനടുത്ത് പുറംതിരിഞ്ഞു നിൽക്കുന്ന പെൺകുട്ടിയും മുകളിലൂടെ പറന്നുപോകുന്ന ഇൻഡിഗോ വിമാനവുമാണ് പോസ്റ്റിൽ പങ്കുവെച്ചിരിക്കുന്ന ചിത്രത്തിലുള്ളത്. Up Above the world so fly എന്ന തലക്കെട്ടും ചിത്രത്തിന് ഇൻഡിഗോ നൽകിയിട്ടുണ്ട്. ലോകത്തിന് മുകളിലൂടെ പറക്കാം എന്ന് ചൂണ്ടിക്കാട്ടുന്ന ഈ പോസ്റ്റ് എൽഡിഎഫ് കൺവീനറുടെ ട്രെയിൻ യാത്ര പരാമർശത്തിനും കെ-റെയിലിന്റെ ‘കൊട്ടിനുമുള്ള’ മറുപടിയാണെന്നാണ് സോഷ്യൽമീഡിയയുടെ വിലയിരുത്തൽ.

വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരായി പ്രതിഷേധം നടന്ന സംഭവത്തിൽ ഇ.പി ജയരാജന് മൂന്നാഴ്ചത്തെ യാത്രാവിലക്ക് ഇൻഡിഗോ ഏർപ്പെടുത്തിയിരുന്നു. ഇന്ത്യയ്‌ക്കത്തും പുറത്തും യാത്രചെയ്യുന്നതിന് വിമാന കമ്പനി വിലക്ക് ഏർപ്പെടുത്തി. വിമാനത്തിനുള്ളിൽ പ്രതിഷേധിച്ചവരെ ആക്രമിച്ച സംഭവത്തിലായിരുന്നു നടപടി. ഇതോടെ ഇൻഡിഗോ വൃത്തിക്കെട്ട കമ്പനിയാണെന്നായിരുന്നു ഇപി ജയരാജൻ പ്രതികരിച്ചത്. നടന്നുപോയാലും ഇൻഡിഗോയുടെ വിമാനത്തിൽ താനോ കുടുംബമോ യാത്ര ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: ep jayarajank railIndiGo
ShareTweetSendShare

More News from this section

പിഒകെയില്‍ മനുഷ്യാവകാശ ലംഘനം; പാകിസ്ഥാനെതിരെ അന്താരാഷ്‌ട്ര ഇടപെടല്‍ ആവശ്യപ്പെട്ട് ഇന്ത്യ

മൊബൈലില്‍ കോപ്പിയടി; കെഎസ്ഇബി താല്‍ക്കാലിക ജീവനക്കാരന്‍ അറസ്റ്റില്‍, വാട്സ്ആപ്പ് വഴി ഉത്തരമെത്തിച്ച അധ്യാപകന്‍ ഒളിവില്‍

ലൈഫ് മിഷന്‍ കോഴക്കേസ് വീണ്ടും സജീവം; സ്വപ്‌ന സുരേഷിനെ മണിക്കൂറുകളോളം ചോദ്യം ചെയ്ത് വിജിലന്‍സ്

ബഹിരാകാശത്തേക്ക് പാതി മലയാളിയുടെ പറക്കല്‍; അനില്‍ മേനോനുമായി സൊയൂസ് എംഎസ്-29 വിജയകരമായി വിക്ഷേപിച്ചു

മോദിയുടെ വാക്കുകള്‍ക്ക് പുതിന്‍ വില നല്‍കുന്നു; ഇന്ത്യയുടെ നയതന്ത്ര ശക്തി അംഗീകരിച്ച് പോളണ്ട്

ഹോര്‍മുസില്‍ ഇറാന്‍ മിസൈല്‍ ആക്രമണം; യുഎഇയുടെ എണ്ണക്കപ്പലില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു, ഇറാന്‍ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി ഇന്ത്യ

Latest News

ഹോര്‍മുസ് ആക്രമണത്തിന് തിരിച്ചടി; ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ യുഎസ് ബോംബാക്രമണം

സൗദിക്ക് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; 4 വിമാനത്താവളങ്ങള്‍ അടച്ചു, മലയാളികള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ കുടുങ്ങി

വിഷാംശ ഭീഷണി: പാരാക്വാറ്റിന്റെ ഇറക്കുമതിയും വില്‍പ്പനയും ഉപയോഗവും നിരോധിക്കാന്‍ കേന്ദ്രം

എംഎസ്എംഇ സംരംഭകര്‍ക്ക് വന്‍ ആനുകൂല്യങ്ങളുമായി യോഗി സര്‍ക്കാര്‍; പുതിയ നിക്ഷേപങ്ങള്‍ക്കും വനിതാ സംരംഭകര്‍ക്കും പ്രത്യേക പ്രോത്സാഹനം

നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി

റോഡ് നിര്‍മാണത്തിനിടെ മണ്ണുമാന്തി യന്ത്രം ഗ്യാസ് പൈപ്പില്‍ തട്ടി; കുമാരപുരത്ത് വാതക ചോര്‍ച്ച; പ്രദേശവാസികളെ ഒഴിപ്പിച്ചു; ഗതാഗത നിയന്ത്രണം

ലോകകപ്പ് നിരാശയ്‌ക്ക് പിന്നാലെ ബിയേല്‍സ പുറത്ത്; ഉറുഗ്വെയുടെ ചുമതല ഡീഗോ ഫോര്‍ലാന്

ഇന്ന് ലോകകപ്പ് ആദ്യ സെമി; എംബാപ്പെയുടെ ഫ്രാന്‍സിന് മുന്നില്‍ യമാലിന്റെ സ്‌പെയിന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies