പാലക്കാട്: ബസിനടിയിൽപ്പെട്ട് പതിനഞ്ചുകാരന് ദാരുണാന്ത്യം. പാലക്കാട് അകത്തേത്തറയിലാണ് അപകടമുണ്ടായത്. താഴെമുരളി സ്വദേശി വിഷ്ണുവാണ് അപകടത്തിൽ മരിച്ചത്.
വിഷ്ണു സഞ്ചരിച്ചിരുന്ന ബൈക്ക് എതിരെ വന്ന ബസിൽ ഇടിക്കുകയായിരുന്നു. ബൈക്കിന്റെ പിൻസീറ്റിലായിരുന്നു വിഷ്ണു ഇരുന്നിരുന്നത്. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ വിഷ്ണുവിന്റെ തലയിലൂടെ ബസിന്റെ ചക്രങ്ങൾ കയറിയിറങ്ങി. സംഭവസ്ഥലത്ത് വെച്ചുതന്നെ വിഷ്ണു മരിച്ചു.
റോഡിയിലെ കുഴിയിൽ വീണ് രാവിലെ 29കാരൻ മരിച്ചിരുന്നു. തൃശൂർ തളിക്കുളത്തായിരുന്നു അപകടം. പഴഞ്ഞി സ്വദേശി ജെയിംസാണ് മരിച്ചത്. മഴ പെയ്ത് വെള്ളം നിറഞ്ഞതിനാൽ റോഡിലെ കുഴി ജെയിംസിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. ഇതാണ് അപകടത്തിന് കാരണമായത്.
Comments