രാവിലെ ഉറക്കമുണരുമ്പോൾ ഒരു കപ്പ് ചായയോ കാപ്പിയോ കുടിച്ച് ദിവസം തുടങ്ങുന്ന ശീലമുള്ളവരാണ് നമ്മളിൽ ഭൂരിഭാഗം പേരും. ഉന്മേഷത്തിനും ഉണർവിനും പലർക്കും ചായയുടെയോ കാപ്പിയുടേയോ സഹായം കൂടിയേ തീരൂ. ഇവഅല്പസ്വൽപം കുടിക്കുന്നത് നമ്മുടെ ശരീരത്തിന് നല്ലതാണെങ്കിലും രാവിലെ വെറും വയറ്റിൽ ചായയും കാപ്പിയും അകത്താക്കുന്നത് ആരോഗ്യപ്രദമല്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
കാരണം കഫീൻ അടങ്ങിയ പാനീയങ്ങൾ വെറും വയറ്റിൽ കുടിക്കുന്നത് ശരീരത്തിന് ദോഷകരമാണെന്ന് ശാസ്ത്രീയമായ പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.
ചായയും കാപ്പിയും അസിഡിറ്റി സ്വഭാവമുള്ളവയാണ്. അവ ഒഴിഞ്ഞ വയറ്റിൽ കുടിക്കുന്നത് ശരീരത്തിന്റെ അസിഡിക്ക് ആൽക്കലൈൻ ബാലൻസിനെ കുഴപ്പത്തിലാക്കും. ഇത് ദിവസത്തിലുടനീളം ദഹനപ്രശ്നങ്ങൾക്ക് കാരണമാകും.
ചായയിൽ തിയോഫിൻ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട് ഇത്. നിർജ്ജലീകരണത്തിന് കാരണമാവുകയും മലബന്ധമുണ്ടാക്കുകയും ചെയ്യുന്നു. രാവിലെ തന്നെയുള്ള ചായ-കാപ്പി കുടി വായിൽ നിന്ന് കുടൽ വരെയുടെ ചില നല്ല ബാക്ടീരിയകളെ നശിപ്പിക്കുന്നു. കുടലിലെ ദഹന സഹായികളായ നല്ല ബാക്ടീരിയകളുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നത് ദഹനപ്രകിയകളെ ബാധിക്കാനിടയുണ്ട്. മലബന്ധം അടക്കമുള്ളവയ്ക്ക് ഇത് കാരണമാകും.
വെറും വയറ്റിൽ ചായയും കാപ്പിയും കുടിക്കുന്നത് ശരീരത്തിൽ ദിവസത്തിൽ ഉടനീളമുള്ള മറ്റ് പോഷകങ്ങളുടെ ആഗിരണത്തിൽ ഗണ്യമായ കുറവുണ്ടാക്കുമെന്നാണ് ചില പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്.
ചായയിൽ നിക്കോട്ടിന്റെ അംശം അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളെ ചായയ്ക്ക് അടിമയാക്കും.
രാവിലെ എഴുന്നേറ്റാൽ ദാഹിക്കുമ്പോൾ പിന്നെ എത് കുടിക്കുമെന്നല്ലേ? ശുദ്ധമായ തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുന്നതാണ് ഉത്തമം. ഉറക്കമുണർന്ന് 15 മുതൽ 20 മിനിറ്റിനുള്ളിൽ ഇത് കുടിക്കുന്നതാണ് ആരോഗ്യപ്രദം. വെള്ളം കുടിച്ചതിന് ശേഷം എന്തെങ്കിലും പഴവർഗം കഴിക്കാം. ഇതിന് 15 മുതൽ 20 മിനിറ്റിന് ശേഷം കാപ്പിയോ ചായയോ കുടിക്കുന്നതിൽ തെറ്റില്ല
Comments