ഏറ്റെടുക്കാൻ ആളില്ലാത്ത മൃതദേഹങ്ങൾക്ക് അന്ത്യകർമ്മങ്ങൾ ചെയ്ത് മാധവി; ജാതിയുടെ മതത്തിന്റെയും വേലിക്കെട്ടുകൾ പൊട്ടിച്ചെറിഞ്ഞ പെൺകരുത്തിനെക്കുറിച്ചറിയാം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഏറ്റെടുക്കാൻ ആളില്ലാത്ത മൃതദേഹങ്ങൾക്ക് അന്ത്യകർമ്മങ്ങൾ ചെയ്ത് മാധവി; ജാതിയുടെ മതത്തിന്റെയും വേലിക്കെട്ടുകൾ പൊട്ടിച്ചെറിഞ്ഞ പെൺകരുത്തിനെക്കുറിച്ചറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 20, 2022, 08:54 am IST
FacebookTwitterWhatsAppTelegram

വിജയവാഡ ; സമൂഹത്തിന്റെ ചങ്ങലക്കെട്ടുകൾ കൊണ്ട് സ്ത്രീകളെ ഇനിയും ബന്ധിക്കാനാകില്ലെന്ന് തെളിയിക്കുകയാണ് ആന്ധ്ര സ്വദേശിനിയായ കനൂരി സേശു മാധവി. അനാഥരായവരുടെ മൃതദേഹങ്ങൾ സംസ്‌കരിച്ചും അന്ത്യ കർമ്മങ്ങൾ ചെയ്തുമാണ് മാധവി നാട്ടുകാർക്ക് ഉൾപ്പെടെ പ്രചോദനമായത്. നാല് മൃതദേഹങ്ങളാണ് സാമൂഹിക പ്രവർത്തക കൂടിയായ മാധവി സംസ്‌കരിച്ചത്.

ഗണ്ണവാരം വെൽഡിപാട് എന്നീ സ്ഥലങ്ങളിൽ വൃദ്ധസദന കേന്ദ്രങ്ങൾ നടത്തിവരികയാണ് മാധവി. ഇവരുടെ മക്കളായ സുനീതയും അശോകും ബി ടെക് വിദ്യാർത്ഥികളാണ്. കൊറോണ മഹാമാരിയുടെ പ്രാരംഭ കാലത്ത് പോലീസും മറ്റ് പ്രവർത്തകരും തന്റെ അടുത്തേക്ക് കൊണ്ടുവന്ന അനാഥരായ നിരവധി സ്ത്രീകൾക്ക് ഇവർ അഭയം നൽകിയിട്ടുണ്ട്. ജാതിമതഭേദമന്യേ മാധവി നടത്തുന്ന പ്രവർത്തനങ്ങൾക്ക് പൊതുസമൂഹത്തിൽ വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്.

എല്ലാവർക്കും ചെയ്യാൻ സാധിക്കുന്ന ഒന്നല്ല അവർ ചെയ്യുന്നത് എന്ന് ചൈനാവുട്ടുപള്ളിയിൽ നിന്നുള്ള വിരമിച്ച എഞ്ചിനീയർ വല്ലഭനേനി പ്രസാദ് റാവു പറയുന്നു. ജാതിയുടെയും മതത്തിന്റെയും മതിൽക്കെട്ടുകൾ തകർത്ത മാധവിയുടെ സേവനങ്ങൾ മാതൃകാപരമാണ്. ഒരു തരത്തിലുള്ള സാമ്പത്തിക സഹായവും ലഭിക്കാതെ വൃദ്ധരായ ജനങ്ങളെ നോക്കുകയും പരിപാലിക്കുകയും ചെയ്യുന്നത് വലിയ കാര്യമാണ്. അവർ മരണപ്പെടുമ്പോൾ അന്ത്യ കർമ്മങ്ങൾ പോലും മാധവി തന്നെയാണ് ചെയ്യുന്നത് എന്ന് അദ്ദേഹം പറഞ്ഞു.

കൊറോണയുടെ ആദ്യ തരംഗത്തിനിടെ മാധവിയുടെ വൃദ്ധസദനത്തിലുണ്ടായിരുന്ന 60 വയസ്സായ സ്ത്രീ കൊറോണ ബാധിച്ച് മരിച്ചു. എന്നാൽ ഭയം കാരണം ഇവരുടെ സംസ്‌കാരം നടത്താൻ ആരും തയ്യാറായില്ല. തുടർന്നാണ് മാധവി ഇത് ഏറ്റെടുത്ത് നടത്തിയത്. ജീവനക്കാരിയായ വുതുകുറി ലക്ഷ്മി, റീജിയണൽ മെഡിക്കൽ പ്രാക്ടീഷണർ വി വിനയ് എന്നിവരുടെ സഹായത്തോടെ അവർ അന്ത്യകർമ്മങ്ങൾ നടത്തി. മാധവി ഒറ്റയ്‌ക്കാണ് മൃതദേഹം ശ്മശാനത്തിലെത്തിച്ചത്. ആരുടെയും സഹകരണമില്ലാതെ അവരത് ഒറ്റയ്‌ക്ക് ചെയ്യുന്നത് കണ്ട് താൻ അമ്പരന്ന് പോയിട്ടുണ്ടെന്ന് റാവു പറഞ്ഞു.

സമാനമായ മറ്റൊരു സംഭവവും ഉണ്ടായി. കൃഷ്ണ ജില്ലയിലെ ഗുഡിവാഡ സ്വദേശിനിയായ മങ്കമ്മയെ കൊറോണ ചികിത്സയ്‌ക്ക് ശേഷം പോലീസ് മാധവിയുടെ വൃദ്ധസദന കേന്ദ്രത്തിൽ എത്തിച്ചിരുന്നു. എന്നാൽ കുറച്ച് മാസങ്ങൾക്ക് ശേഷം പനി ബാധിച്ച് അവർ മരിച്ചു. തുടർന്ന് മാധവി ഇക്കാര്യം പോലീസിൽ അറിയിക്കുകയും മങ്കമ്മയുടെ അന്ത്യകർമങ്ങൾ നടത്തുകയും ചെയ്തു.

കുട്ടിക്കാലത്തും വിവാഹശേഷവും തനിക്ക് ഏറെ ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുണ്ട്. എന്നാൽ അതിനിടയിലും പ്രായമായവരെ സഹായിക്കാനും വൃദ്ധസദനം നടത്താനും അതിയായ ആഗ്രഹമായിരുന്നുവെന്നും മാധവി പറയുന്നു.

Tags: vijayawada
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

Latest News

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies