തിരുവനന്തപുരം: അമ്മയ്ക്കും മകൾക്കും നേരെ ആസിഡാക്രമണം. കാട്ടാക്കട പന്നിയോട് സ്വദേശികൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിന് പിന്നിൽ അതിർത്തി തർക്കമാണെന്നാണ് പോലീസ് നൽകുന്ന വിവരം.
കാട്ടാക്കട സ്വദേശികളായ ബിന്ദു, മകൾ അജേഷ എന്നിവർക്കാണ് പൊള്ളലേറ്റത്. ഇരുവരും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. മുഖത്തും കൈകൾക്കുമെല്ലാം പൊള്ളലേറ്റിട്ടുണ്ടെന്നാണ് വിവരം. റബ്ബറിന് ഉറയിടുന്ന ആസിഡാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നാണ് നിഗമനം.
ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവമുണ്ടായത്. അയൽവീട്ടുകാരാണ് ആക്രമിച്ചതെന്ന് പോലീസ് പറയുന്നു. നേരത്തെ റവന്യൂ ഉദ്യോഗസ്ഥരെത്തി അളന്നുകൊടുത്ത സ്ഥലത്ത് മതിൽ നിർമാണം പുരോഗമിച്ചിരുന്നു. ഇതിനെ ചൊല്ലിയുണ്ടായ വാക്കുതർക്കമാണ് ആക്രമണത്തിലേക്ക് വഴിവെച്ചതെന്നാണ് കരുതുന്നത്.
Comments