കൊല്ലം: കൊല്ലം ചടയമംഗലത്ത് ധീര ബലിദാനി ദുര്‍ഗ്ഗാദാസ് അനുസ്മരണം സംഘടിപ്പിച്ചു. ‘ദുർഗ്ഗാഞ്ജലി‘ എന്ന പേരില്‍ സംഘടിപ്പിച്ച ചടങ്ങ് മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ജനം ടിവി ചീഫ് എഡിററര്‍ ജി കെ സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തി.
1981ൽ നിലമേല്‍ എന്‍എസ്എസ് കോളേജില്‍ എസ്എഫ്ഐ പ്രവര്‍ത്തമകരുടെ അക്രമത്തില്‍ ജീവൻ വെടിഞ്ഞ ധീരബലിദനി ദുർഗ്ഗാദാസിന്റെ ഓര്‍മ്മകള്‍ നാലുപതിററാണ്ടിനിപ്പുറവും ജനമനസ്സുകളില്‍ നിറഞ്ഞുനില്‍ക്കുന്നു എന്ന് വ്യക്തമാക്കുന്നതായിരുന്നു അനുസ്മരണ ചടങ്ങ്.
ഇന്നും ഓരോ സ്വയം സേവകര്‍ക്കും ഊർജ്ജം പകരുന്നതാണ് ദുര്‍ഗ്ഗാദാസിന്റെ ജീവിതമെന്ന് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ ജനം ടിവി ചീഫ് എഡിറ്റർ ജി കെ സുരേഷ് ബാബു പറഞ്ഞു. ഒരു ചെറുപ്രതിഷേധത്തെ പോലും ഭയക്കുന്ന ഭരണാധികാരികളുള്ള ഈ നാട്ടില്‍, ഈ ഭരണാധികാരികളെ നയിക്കുന്ന പ്രസ്ഥാനമാണ് അക്രമ രാഷ്‌ട്രീയത്തിന് പിന്നിലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
അനുസ്മരണ ചടങ്ങിനെത്തിയവര്‍ക്ക് മുന്നില്‍ ദുര്‍ഗ്ഗാദാസിന്റെ ജീവിതയാത്ര വ്യക്തമാക്കുന്ന ‘ഓര്‍മ്മ മരം‘ എന്ന ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു. എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയത്തിലും എ പ്ലസ് വാങ്ങിയ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ അനുമോദിച്ചു. ആര്‍എസ്എസ് കൊല്ലം വിഭാഗ് സംഘചാലക് ഡോ ബി എസ് പ്രദീപ് കുമാര്‍ അധ്യക്ഷത വഹിച്ചു.
Comments