ആനക്കുട്ടികളുടെ വികൃതികൾ ഇഷ്ടപ്പെടാത്തവരായി ആരുമില്ല. ആനകളെ ഏറെ ഭയപ്പെടുന്നവർ പോലും കുട്ടികളുടെ വികൃതികൾ കാണുമ്പോൾ അവയോട് അതിരു കവിഞ്ഞ് സ്നേഹം തോന്നും. ഇപ്പോഴിതാ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാകുന്നതും അത്തരത്തിലൊരു വീഡിയോയാണ്. മാതാപിതാക്കൾ ഭക്ഷണം തേടുമ്പോൾ അതൊന്നും കാര്യമാക്കാതെ കളിച്ചുല്ലസിക്കുകയാണ് രണ്ട് കുറുമ്പന്മാർ.
ഐഎഎസ് ഉദ്യോഗസ്ഥയായ സുപ്രിയ സാഹു തന്റെ ഔദ്യോഗിക ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്ന വീഡിയോ ആനപ്രേമികളുടെ മാത്രമല്ല, എല്ലാവരുടെയും ഹൃദയം കീഴടക്കുകയാണ്. കൊച്ചു കുട്ടികളുടെ വികൃതി ചേഷ്ടകൾ കാണാൻ തന്നെ കൗതുകം നിറഞ്ഞതാണ്. ആനക്കൂട്ടങ്ങൾ ഭക്ഷണം കഴിക്കുന്ന തിരക്കിൽ ഏർപ്പെടുമ്പോൾ ഇതൊന്നും വക വെയ്‌ക്കാതെ കാടിന് നടക്കുള്ള റോഡിൽ വികൃതി കാട്ടുകയാണ് ഈ രണ്ട് കുട്ടികുറുമ്പന്മാർ.
While their mighty parents are busy foraging, two kutty (baby) elephants have sneaked out to play ❤️#elephants vc – a forward pic.twitter.com/KANRlbcDoQ
— Supriya Sahu IAS (@supriyasahuias) July 18, 2022
ജൂലൈ 18 നാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിനോടകം തന്നെ നിരവധി പോരാണ് വീഡിയോ കാണുകയും അഭിപ്രായം പങ്കുവെയ്‌ക്കുകയും ചെയ്തിട്ടുള്ളത്. ഹൃദയത്തിന്റെ വേദനകളെ മറയ്‌ക്കുന്ന സുന്ദര നിമിഷങ്ങളാണിതെന്ന് വിഡിയോയ്‌ക്ക് അഭിപ്രായങ്ങൾ ലഭിക്കുന്നു.















