മെട്രോയിൽ നൃത്തം ചെയ്ത് വൈറലായ യുവതിയെ തിരഞ്ഞ് മെട്രോ അധികൃതർ; കേസെടുക്കുമെന്നും കർശന നിയമ നടപടി നേരിടേണ്ടി വരുമെന്നും അറിയിപ്പ് - Woman booked for dancing inside Metro
Wednesday, July 15 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മെട്രോയിൽ നൃത്തം ചെയ്ത് വൈറലായ യുവതിയെ തിരഞ്ഞ് മെട്രോ അധികൃതർ; കേസെടുക്കുമെന്നും കർശന നിയമ നടപടി നേരിടേണ്ടി വരുമെന്നും അറിയിപ്പ് – Woman booked for dancing inside Metro

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 22, 2022, 07:52 pm IST
FacebookTwitterWhatsAppTelegram

ഹൈദരാബാദ്: മെട്രോ ട്രെയിനിനുള്ളിൽ യുവതി നൃത്തം ചെയ്യുന്നത് വൈറലായതിന് പിന്നാലെ വീഡിയോയിൽ പ്രത്യക്ഷപ്പെട്ട യുവതിക്കെതിരെ കേസെടുത്ത് അധികൃതർ. മെട്രോയിലെ വൈറൽ നൃത്തം ചെയ്ത ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ ഹൈദരാബാദ് മെട്രോ റെയിൽ ലിമിറ്റഡ് (എച്ച്എംആർഎൽ) ആണ് നടപടി സ്വകീരിച്ചത്. യുവതി കർശന നിയമനടപടികൾ നേരിടേണ്ടി വരുമെന്ന് മെട്രോ അധികൃതർ വ്യക്തമാക്കി.

💃 Dance On Hyderabad Metro 🚄

When did this happen??? pic.twitter.com/ZilPdia9fx

— Hi Hyderabad (@HiHyderabad) July 20, 2022

‘ആണ്ടെ സുന്ദരാകിനി’ എന്ന തെലുങ്ക് ചിത്രത്തിലെ പാട്ടിനൊപ്പം ചുവടുവെയ്‌ക്കുന്ന യുവതിയുടെ വീഡിയോയ്‌ക്ക് വലിയ പ്രചാരമായിരുന്നു ലഭിച്ചത്. അതേസമയം വൈറലായ വീഡിയോയിലെ യുവതിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. അതിനാൽ എത്രയും വേഗം യുവതിയെ കണ്ടെത്താനാണ് എച്ച്എംആർഎൽ എംഡിയായ എൻവിഎസ് റെഡ്ഡി ഉത്തരവിട്ടിരിക്കുന്നത്. മെട്രോയിലെ നിയമങ്ങൾ ലംഘിച്ചതിന് പെൺകുട്ടിക്കെതിരെ കേസെടുക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. മെട്രോയുടെ പ്ലാറ്റ്‌ഫോമിലോ മെട്രോ ട്രെയിനിന് അകത്തോ ഫോട്ടോഗ്രഫി, വീഡിയോഗ്രഫി എന്നിവ കർശനമായി നിരോധിച്ചിരിക്കുന്ന സാഹചര്യത്തിലാണ് നീക്കം.

അതേസമയം യുവതിക്കെതിരെ നടപടിയെടുക്കുമെന്ന് മെട്രോ അധികൃതർ അറിയിച്ചതോടെ വ്യത്യസ്ത അഭിപ്രായങ്ങളാണ് സോഷ്യൽമീഡിയയിൽ ഉയർന്നത്. ചിലർ പെൺകുട്ടിയുടെ ധൈര്യത്തെ പ്രശംസിച്ചു. മറ്റ് ചിലർ മെട്രോയുടെ നടപടിയെ വിമർശിച്ചു. യുവതിയുടെ നൃത്തം വൈറലായത് ഹൈദരാബാദ് മെട്രോ സർവീസിനെ കൂടുതൽ പ്രമോട്ട് ചെയ്യാൻ സഹായിക്കുമെന്ന് ചിലർ രേഖപ്പെടുത്തി. അതിനാൽ യുവതിക്കെതിരെ നിയമനടപടി സ്വീകരിക്കരുതെന്ന നിലപാടാണ് പലരും അറിയിച്ചത്. അതേസമയം യുവതിയെ തിരഞ്ഞുകൊണ്ടിരിക്കുകയാണ് ഹൈദരാബാദ് മെട്രോയുടെ അധികൃതർ.

 

Tags: Viral VideoMetroHyderabad
ShareTweetSendShare

More News from this section

പിഒകെയില്‍ മനുഷ്യാവകാശ ലംഘനം; പാകിസ്ഥാനെതിരെ അന്താരാഷ്‌ട്ര ഇടപെടല്‍ ആവശ്യപ്പെട്ട് ഇന്ത്യ

ബഹിരാകാശത്തേക്ക് പാതി മലയാളിയുടെ പറക്കല്‍; അനില്‍ മേനോനുമായി സൊയൂസ് എംഎസ്-29 വിജയകരമായി വിക്ഷേപിച്ചു

മോദിയുടെ വാക്കുകള്‍ക്ക് പുതിന്‍ വില നല്‍കുന്നു; ഇന്ത്യയുടെ നയതന്ത്ര ശക്തി അംഗീകരിച്ച് പോളണ്ട്

ഹോര്‍മുസില്‍ ഇറാന്‍ മിസൈല്‍ ആക്രമണം; യുഎഇയുടെ എണ്ണക്കപ്പലില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു, ഇറാന്‍ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി ഇന്ത്യ

വിഷാംശ ഭീഷണി: പാരാക്വാറ്റിന്റെ ഇറക്കുമതിയും വില്‍പ്പനയും ഉപയോഗവും നിരോധിക്കാന്‍ കേന്ദ്രം

എംഎസ്എംഇ സംരംഭകര്‍ക്ക് വന്‍ ആനുകൂല്യങ്ങളുമായി യോഗി സര്‍ക്കാര്‍; പുതിയ നിക്ഷേപങ്ങള്‍ക്കും വനിതാ സംരംഭകര്‍ക്കും പ്രത്യേക പ്രോത്സാഹനം

Latest News

ഹോര്‍മുസ് ആക്രമണത്തിന് തിരിച്ചടി; ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ യുഎസ് ബോംബാക്രമണം

സൗദിക്ക് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; 4 വിമാനത്താവളങ്ങള്‍ അടച്ചു, മലയാളികള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ കുടുങ്ങി

മൊബൈലില്‍ കോപ്പിയടി; കെഎസ്ഇബി താല്‍ക്കാലിക ജീവനക്കാരന്‍ അറസ്റ്റില്‍, വാട്സ്ആപ്പ് വഴി ഉത്തരമെത്തിച്ച അധ്യാപകന്‍ ഒളിവില്‍

ലൈഫ് മിഷന്‍ കോഴക്കേസ് വീണ്ടും സജീവം; സ്വപ്‌ന സുരേഷിനെ മണിക്കൂറുകളോളം ചോദ്യം ചെയ്ത് വിജിലന്‍സ്

നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി

റോഡ് നിര്‍മാണത്തിനിടെ മണ്ണുമാന്തി യന്ത്രം ഗ്യാസ് പൈപ്പില്‍ തട്ടി; കുമാരപുരത്ത് വാതക ചോര്‍ച്ച; പ്രദേശവാസികളെ ഒഴിപ്പിച്ചു; ഗതാഗത നിയന്ത്രണം

ലോകകപ്പ് നിരാശയ്‌ക്ക് പിന്നാലെ ബിയേല്‍സ പുറത്ത്; ഉറുഗ്വെയുടെ ചുമതല ഡീഗോ ഫോര്‍ലാന്

ഇന്ന് ലോകകപ്പ് ആദ്യ സെമി; എംബാപ്പെയുടെ ഫ്രാന്‍സിന് മുന്നില്‍ യമാലിന്റെ സ്‌പെയിന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies