മലപ്പുറം: പൊൻമളയിൽ കുളത്തിൽ വീണ രണ്ടാമത്തെ കുട്ടിയും മരിച്ചു. പറങ്കിമൂച്ചിക്കൽ കുറുപ്പുംപടി ഫക്കീർ മുഹമ്മദിന്റെയും സുൽഫത്തിന്റെയും മകൾ ഫാത്തിമ മെഹറ (ഒന്നര)യാണ് മരിച്ചത്. ഒന്നര വയസ്സുകാരിയ്ക്കൊപ്പം കുളത്തിൽ വീണ സഹോദരൻ മുഹമ്മദ് ഹമീം കഴിഞ്ഞ ദിവസം മരിച്ചിരുന്നു.
ഗുരുതരാവസ്ഥയിലായിരുന്ന കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആയിരുന്നു ചികിത്സയിൽ കഴിയുകയായിരുന്നു. ഇതിനിടെ ഇന്ന് രാവിലെയോടെയായിരുന്നു മരണം. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.
ചൊവ്വാഴ്ച രാവിലെയോടെയാണ് വീട്ടിന് പുറകുവശത്തെ കുളത്തിൽ കുട്ടികൾ വീണത്. മുഹമ്മദ് മുഖ്സിൽ അമീൻ, ആയിശത്തുൽ മെഹ്റ എന്നിവരാണ് ദമ്പതികളുടെ മറ്റു മക്കൾ.
Comments