മസ്ക്കറ്റ്: ഒമാനിലുണ്ടായ ബസ് അപകടത്തിൽ അഞ്ച് മരണം. ഒമാനിലെ ദാഖിലിയ ഗവർണറേറ്റിലായിരുന്നു സംഭവം. അപകടത്തിൽ 14 പേർക്ക് പരിക്കേറ്റു.
റോയൽ ഒമാൻ പോലീസ് ആണ് ഇക്കാര്യം അറിയിച്ചത്. അൽ ഹംറ വിലായത്തിലെ ജബൽ ശർഖിൽ ഇന്ന് രാവിലെയായിരുന്നു ബസ് അപകടം. ബസ് താഴ്ചയിലേക്ക് മറിയുകയായിരുന്നു. പരുക്കേറ്റവരുടെ നില ഗുരുതരമാണ്. ഇവരെ ആശുപത്രികളിൽ എത്തിച്ചു.
Comments