ഒറിഗോൺ: രാജ്യത്തിന് വേണ്ടി മെഡൽ നേടാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നുവെന്ന് ജാവലിൻ താരം നീരജ് ചോപ്ര. മികച്ച പ്രകടനം കാഴ്ച വെയ്ക്കാനാകുമെന്ന് ഉറപ്പുണ്ടായിരുന്നു.ഫലത്തിൽ ഞാൻ സംതൃപ്തനാണ്. എന്റെ രാജ്യത്തിനായി മെഡൽ നേടാൻ കഴിഞ്ഞതിൽ ഞാൻ സന്തുഷ്ടനാണെന്ന് അദ്ദേഹം പ്രതികരിച്ചു. മറ്റ് മത്സരാർത്ഥികൾ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. കഠിനമായിരുന്നു. ഇത് തനിക്ക് വെല്ലുവിളിയായി. എന്നാലും ഒരുപാട് കാര്യങ്ങൾ പഠിച്ചെന്നും നീരജ് കൂട്ടിച്ചേർത്തു.
സ്വർണത്തിനായുള്ള ദാഹം തുടരും. എല്ലാ തവണയും സ്വർണം നേടാൻ സാധിക്കില്ലെന്ന് അറിയാം. ഇതിലും മികച്ച പ്രകടനത്തിനായി ഇനി പരിശീലനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജാവലിൻ ത്രോയിൽ 88.13 ദൂരം താണ്ടി വെള്ളി മെഡൽ നേടിക്കൊണ്ടാണ് നീരജ് ചോപ്രയുടെ മെഡൽ നേട്ടം.യോഗ്യതാ റൗണ്ടിൽ 82.39 മീറ്റർ ദൂരം എറിഞ്ഞ് രണ്ടാം സ്ഥാനം നേടിയാണ് നീരജ് ചോപ്ര ഫൈനലിലേക്ക് യോഗ്യത നേടിയത്.
Comments