ന്യൂഡൽഹി : ലോക്സഭയിൽ പ്ലക്കാർഡ് ഉയർത്തി പ്രതിഷേധിച്ച നാല് കോൺഗ്രസ് എംപിമാർക്ക് സസ്പെൻഷൻ. കേരളത്തിൽ നിന്നുള്ള എംപിമാരായ രമ്യ ഹരിദാസ്, ടിഎൻ പ്രതാപൻ, കൂടാതെ മാണിക്കം ടാഗോറിനും ജ്യോതി മണിക്കും സസ്പെൻഷൻ ലഭിച്ചു. ഈ സമ്മേളന കാലയളവ് തീരുന്നത് വരെയാണ് സസ്പെൻഷൻ.
സഭയിൽ പ്ലക്കാർഡ് ഉയർത്തി പ്രതിഷേധിക്കരുതെന്ന് നിർദ്ദേശിച്ചുകൊണ്ട് പാർലമെന്ററി ബോർഡ് സർക്കുലർ പുറത്തിറക്കിയിരുന്നു. എന്നാൽ ഈ വിലക്ക് മറികടന്ന് ഇവർ പ്ലക്കാർഡുകൾ ഉയർത്തി. ഇതിന് പിന്നാലെയാണ് എംപിമാരെ സസ്പെന്റ് ചെയ്തത്.
ഇത്തരം പ്രതിഷേധങ്ങൾ എല്ലാ സമ്മേളനകാലത്തും പതിവുള്ളതാണെന്ന് പാർലമെന്ററി കാര്യ മന്ത്രി പ്രൾഹാദ് ജോഷി പറഞ്ഞിരുന്നു. എന്നാൽ ഇന്ന് നടന്ന പ്രതിഷേധം കടന്നുപോയെന്നും പ്രവർത്തകർക്കെതിരെ ഉടൻ നടപടി എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
Comments