പാലക്കാട് : സദാചാര ഗുണ്ടായിസം ചമഞ്ഞു സ്‌കൂൾ വിദ്യാർത്ഥികളെ മർദിച്ച കേസിൽ 5 പേരെ അറസ്റ് ചെയ്ത് പോലീസ് . കഴിഞ്ഞ വെള്ളിയാഴ്ച വിദ്യാർത്ഥികൾ ബസ് സ്റ്റോപ്പിൽ ബസ് കാത്ത് നിൽക്കുമ്പോൾ ഒരുകൂട്ടം വരുന്ന ഗുണ്ടകൾ കൂട്ടം കൂടി മർദിക്കുകയായിരുന്നു
ഗണ്ട സംഘം വിദ്യാർത്ഥികളെ മാനസികമായി പീഡിപ്പിക്കുകയും അക്രമിക്കുകയുമായിരുന്നു . ഇവർക്കെതിരെ പോലീസ് കേസെടുത്തു .ഐ പി സി 341 ,323 ,324 ,394 എന്നി വകുപ്പുകൾ ചുമത്തി പോലിസ് കേസ് രജിസ്റ്റർ ചെയ്തു. പിന്നീടിവർക്ക് ജാമ്യം ലഭിക്കുകയും ചെയ്തു . എന്നാൽ ചൈൽഡ് വെൽഫെയർ കമ്മിറ്റി കല്ലടിക്കോട് പോലീസിനോടും ജില്ലാ ശിശു സംരക്ഷണ വകുപ്പിനോടും റിപ്പോർട്ട് തേടി .
സംസ്ഥാനത്ത് പലയിടങ്ങളിലായി സദാചാര പോലീസ് ഗുണ്ടായിസം ഇപ്പോഴും നടക്കുന്നുണ്ട് . ഇതിനു അറുതി വരുത്തൻ സർക്കാരിനോ പോലീസിനോ കഴിയുന്നില്ല . സ്കൂൾ വിദ്യാർത്ഥികൾ , ചെറുപ്പക്കാർ തുടങ്ങി നിരവധി ആളുകൾ ഇവരുടെ ഇരകളാകാറുണ്ട് . കേരളത്തിൽ തനിച്ച് യാത്ര ചെയ്യാൻ പോലും കഴിയാത്ത സാഹചര്യങ്ങൾ ഉണ്ടാകുന്നുണ്ട് . ഇത്തരം സംഭവങ്ങൾ നാടിന് അപമാനമാണ് . ഇതിനെതിരെ ജനങ്ങൾ രംഗത്ത് വരേണ്ടത് അനിവാര്യമാണ് . അല്ലാത്തപക്ഷം അതിഭീകര അന്തരീക്ഷം കേരളത്തിൽ ഉണ്ടാകുമെന്ന് പറയേണ്ടി വരും .
Comments