അടിയന്തിരാവസ്ഥയുടെ കഥപറയുന്ന 'എമർജൻസി ' ചർച്ചയാവുന്നു ; വാജ്പേയിയായെത്തുന്നത് ശ്രേയസ് തൽപാണ്ഡെ, ഇന്ദിരയായി കങ്കണയും
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

അടിയന്തിരാവസ്ഥയുടെ കഥപറയുന്ന ‘എമർജൻസി ‘ ചർച്ചയാവുന്നു ; വാജ്പേയിയായെത്തുന്നത് ശ്രേയസ് തൽപാണ്ഡെ, ഇന്ദിരയായി കങ്കണയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 27, 2022, 03:20 pm IST
Facebook
Twitter
WhatsAppTelegram

1975 ലെ അടിയന്തിരാവസ്ഥ കാലഘട്ടത്തെ അടിസ്ഥാനമാക്കി കങ്കണ റണാവത് സംവിധാനം നിർവ്വഹിക്കുന്ന ചിത്രമാണ് എമർജൻസി. ചിത്രത്തിൽ അടൽ ബിഹാരി വാജ്‌പേയിയായെത്തുന്നത് ബോളിവുഡ് നടൻ ശ്രേയസ് തൽപാണ്ഡെയാണ്. ഇതിനോടകം തന്നെ ചിത്രത്തിന്റെ ടീസർ ജനശ്രദ്ധയാകർഷിച്ച് കഴിഞ്ഞു . ഇന്ദിരാഗാന്ധിയുടെ കാലത്ത് രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടതിന്റെ കഥയാണ് ചിത്രം പറയുന്നത്. ഇന്ത്യൻ ചരിത്രത്തിലെ കറുത്ത ദിനങ്ങൾ എന്ന വിശേഷണം നൽകുന്ന എമർജൻസി ഇതിനോടകം തന്നെ സിനിമാ മേഖലയിലെ ചർച്ചകളിൽ ഇടം പിടിച്ചു കഴിഞ്ഞു . ഇന്ദിരാഗാന്ധിയുടെ കാലത്ത് രാജ്യം അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടതിന്റെ കഥ പറയുകയാണ് ചിത്രം .

ചിത്രത്തിൽ അടൽ ബിഹാരി വാജ്‌പേയിയായി എത്തുന്ന ശ്രേയസ് തൽപാണ്ഡെയുടെ ലുക്കും സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ് . വാജ്‌പേയിയെ പോലുള്ള ഒരു ലോക നേതാവിന്റെ വേഷം ചെയ്യാൻ തനിക്ക് ഭാഗ്യം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നാണ് ശ്രേയസിന്റെ പ്രതികരണം . ലോക രാജ്യങ്ങൾക്കു മുന്നിൽ ഇന്ത്യയുടെ ശിരസ്സുയർത്തി നിർത്താൻ അദ്ദേഹം വഹിച്ച പങ്ക് ചെറുതൊന്നുമല്ല . അദ്ദേഹത്തെ കുറിച്ച് പറയാൻ വാക്കുകൾ കിട്ടുന്നില്ല , നേതാവ് , രാഷ്‌ട്രീയക്കാരൻ , എഴുത്തുകാരൻ , ബുദ്ധിശാലി തുടങ്ങിയ വിശേഷണങ്ങൾ അദ്ദേഹത്തിന് മാത്രം അവകാശപ്പെട്ടതാണെന്നും ശ്രേയസ് തൽപാണ്ഡെ പറഞ്ഞു .

ഈ ബഹുമതി ലഭിച്ചതിൽ എനിക്ക് അതിയായ സന്തോഷമുണ്ട് . അതിനു താൻ ഏറ്റവും അധികം കടപ്പെട്ടിരിക്കുന്നത് കങ്കണയോടാണ്. അദ്ദേഹം പറഞ്ഞത് . അഭിനയത്തിൽ നിന്നും വീണ്ടും സംവിധാനത്തിനൊരുങ്ങുകയാണ് നടി .ഈ ചിത്രത്തിൽ ഇന്ദിര ഗാന്ധിയുടെ ശക്തമായ വേഷം കൈകാര്യം ചെയ്യുന്നത് കങ്കണയാണ് . ഇതിനോടകം തന്നെ കങ്കണയുടെ പോസ്റ്ററുകളും ടീസറുകളും പുറത്തിറങ്ങി കഴിഞ്ഞു . കൂടാതെ അടിയന്തിരാവസ്ഥക്കാലത്ത് മാരകമായ പീഡനങ്ങൾ ഏറ്റുവാങ്ങിയ ഭാരത് രത്ന നേടിയ ജയപ്രകാശ് നാരായണന്റെ വേഷം ചെയ്യുന്നത് അനുപം ഖെർ ആണ് .

രാജ്യത്തെ പിടിച്ചു കുലുക്കിയ അടിയന്തിരാവസ്ഥയുടെ പേടിപ്പെടുത്തുന്ന കാഴ്ചകൾ ജനങ്ങളിലെത്തിക്കാനാണ് തങ്ങൾ ശ്രമിക്കുന്നതെന്ന് അണിയറപ്രവർത്തകർ പറഞ്ഞു . ശക്തമായ കഥയും കഥാപാത്രങ്ങളെയും മുൻ നിർത്തി ചിത്രം നിർമ്മിക്കുമ്പോൾ ഇത് ഇന്ത്യൻ രാഷ്‌ട്രീയ ചരിത്രത്തിൽ ഏറെ കോളിളക്കം സൃഷ്ടിക്കുമെന്ന് പറയപ്പെടുന്നു . കങ്കണ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത് . ഝാൻസി റാണിയുടെ കഥ പറയുന്ന മണികർണികയാണ് ആദ്യ ചിത്രം . വലിയ പ്രതീക്ഷകൾക്ക് ഇടം നൽകി എമർജൻസി പുറത്തിറങ്ങുമ്പോൾ ആവേശകരമായ പിന്തുണയുണ്ടാകുമെന്നാണ് സിനിമ അണിയറ പ്രവർത്തകർ പറയുന്നത് . ഇന്ദിര ഗാന്ധിയുടെ ഏകാധിപത്യത്തെ എടുത്ത് കാണിക്കുന്ന ചിത്രത്തിനെതിരെ ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തിയിരുന്നു . ഇന്ത്യ എന്നാൽ ഇന്ദിരയും , ഇന്ദിര എന്നാൽ ഇന്ത്യയുമാണെന്ന് പറയുന്ന അടിയന്തിരാവസ്ഥയുടെ കറുത്ത നാളുകളെ പുതു തലമുറയ്‌ക്ക് മുൻപിൽ പരിചയപ്പെടുത്തുകയാണ് ഇതിലൂടെ ചെയ്യുന്നതെന്നും അവർ പറയുന്നു .

 

 

 

 

 

 

Tags: Emergencyindira gandhianupam kher
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies