ഇൻഡോർ: മദ്ധ്യപ്രദേശ് തദ്ദേശ തിരഞ്ഞെടുപ്പിൽ നഗരങ്ങളിലെ തകർപ്പൻ വിജയം ഗ്രാമീണ മേഖലയിലും ആവർത്തിച്ച് ബിജെപി. ജനപദ് പഞ്ചായത്തുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 170ൽ 121 സീറ്റുകളിലും ഗംഭീര വിജയം നേടിയാണ്, അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ ബിജെപി വിജയകരമായി പൂർത്തിയാക്കിയത്. ബിജെപിക്ക് വമ്പൻ ജയമൊരുക്കിയ പ്രവർത്തകർക്കും വോട്ടർമാർക്കും നന്ദി അറിയിക്കുന്നതായി മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു.
ബിജെപി തകർപ്പൻ വിജയം നേടിയ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രകടനം ദയനീയമായിരുന്നു. മിക്ക ജില്ലകളിലും ഒരു ജനപദ് സീറ്റ് പോലും നേടാൻ അവർക്കായില്ല. സംസ്ഥാനത്ത് ആകെ 49 സീറ്റുകളിൽ മാത്രമാണ് കോൺഗ്രസിന് ജയം നേടാൻ സാധിച്ചത്.
നഗരവാസികളെയും ഗ്രാമീണ ജനതയെയും ഞാൻ നന്ദി അറിയിക്കുകയാണ്. തിരഞ്ഞെടുപ്പിൽ ജയം നേടിയ എല്ലാ സ്ഥാനാർത്ഥികൾക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ സ്വയം പര്യാപ്ത ഭാരതം നിർമ്മിക്കാൻ ഏവർക്കും ഒരുമിച്ച് പ്രവർത്തിക്കാം. ഇതിനായി സ്വയം പര്യാപ്ത ഗ്രാമങ്ങളും നഗരങ്ങളും നമുക്ക് കെട്ടിപ്പടുക്കാം. മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു.
Comments