പോലീസ് സ്റ്റേഷനിൽ ഇരുന്ന് കൊട്ടി പാടുന്ന ഒരു കൊച്ചു ബാലന്റെ വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ ഒവൈറലാകുന്നത്. നാട്ടുക്കൽ പോലീസ് സ്റ്റേഷനിലാണ് സംഭവം. ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിലെ പോലീസ് സ്റ്റേഷൻ രംഗങ്ങൾ ഓർമ്മിപ്പിക്കുന്നതാണ് ഇത്.
സ്റ്റേഷനിൽ ഉദ്യോഗസ്ഥന്റെ അടുത്ത് കസേരയിട്ടിരുന്നാണ് ഈ കൊച്ചുമിടുക്കൻ പാട്ട് പാടുന്നത്. ഒപ്പം സ്റ്റൂളിൽ കൊട്ടുന്നതും കാണാം. ചുറ്റിനും നിന്ന് മറ്റ് ഉദ്യോഗസ്ഥരും ഈ പാട്ട് ആസ്വദിക്കുന്നു. അടുത്ത് മറ്റൊരു കസേരയിലിരിക്കുന്ന ഉദ്യോഗസ്ഥൻ ടേബിളിൽ താളം പിടിക്കുന്നുമുണ്ട്.
സ്റ്റേഷനിലെ അലങ്കാര മത്സ്യ കുളത്തിൽ മത്സ്യങ്ങളെ കാണാൻ പതിവായി എത്താറുണ്ട് ഈ കൊച്ചു മിടുക്കൻ. ബാലൻ എത്തിയപ്പോൾ പോലീസുകാർക്ക് വേണ്ടി ഒരു പാട്ടുപാടുകയായിരുന്നു. എന്തായാലും പാട്ട് ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.
Comments