തിരുവനന്തപുരം: പാലോട് കേഴമാനിനെ കൊന്ന് കറിവെച്ച സംഭവത്തിൽ കൂടുതൽ പേർ അറസ്റ്റിൽ. സംഭവത്തിൽ മൂന്ന് പേർ കൂടിയാണ് അറസ്റ്റിലായത്. വെമ്പായം സ്വദേശിയും താൽക്കാലി വാച്ചറുമായ അൻഷാദ്, പാലോട് സ്വദേശി രാജേന്ദ്രൻ, ബന്ധം സതീശൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
സംഭവ ശേഷം അൻഷാദ് ഗൾഫിലേക്ക് കടന്നിരുന്നു. ഇവിടെ നിന്നും നാട്ടിലേക്ക് തിരിച്ച് വിളിച്ച് വിമാനത്താവളത്തിൽ നിന്നാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റിന് പിന്നാലെ നടത്തിയ പരിശോധനയിൽ രാജേന്ദ്രന്റെ വീട്ടിൽ നിന്നും കേഴമാനിന്റെ തോലും അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്.
മെയ് 10 നാണ് ഇവർ ചേർന്ന് കേഴമാനിനെ കൊന്ന് കറിവെച്ചത്. കാലിന് പരിക്കേറ്റ മാനിനെയാണ് കൊന്നത്. സംഭവത്തിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ ഷജീദ്, ബീറ്റ് സെക്ഷൻ ഓഫീസർ അരുൺ ലാൽ എന്നിവരെ സസ്പെൻഡ് ചെയ്തിരുന്നു.
Comments