ന്യൂഡൽഹി : രാജ്യത്ത് 24 മണിക്കൂറിനിടെ 20,408 പുതിയ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തു. 54 പേരാണ് മരിച്ചത്.ഇതോടെ രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 5,26,312 ആയി.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ അനുസരിച്ച് സജീവ കേസുകളുടെ എണ്ണം 1,43,384 ആണ് .മൊത്തം രോഗബാധയുടെ 0.33 ശതമാനമാണ് സജീവ കേസുകൾ.
രോഗമുക്തി നിരക്ക് 98.48 ശതമാനമായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 5.05 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 4.92 ശതമാനവുമാണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 20958 പേർ രോഗമുക്തരായി . ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 4,33,304,42 ആയി ഉയർന്നു.
Comments