'കിട്ടിയോ?'; 'ഇല്ല'; എകെജി സെന്ററിന് നേരെ പടക്കമേറ് നടന്ന് ഒരു മാസം; പ്രതിയെ പിടിക്കാതെ പോലീസ്; പ്രതിരോധത്തിൽ സർക്കാർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘കിട്ടിയോ?’; ‘ഇല്ല’; എകെജി സെന്ററിന് നേരെ പടക്കമേറ് നടന്ന് ഒരു മാസം; പ്രതിയെ പിടിക്കാതെ പോലീസ്; പ്രതിരോധത്തിൽ സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 30, 2022, 10:53 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: എകെജി സെന്ററിന് നേരെ പടക്കമേറ് നടന്ന് ഒരു മാസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടാതെ പോലീസ്. ദിവസങ്ങൾ പിന്നിട്ടിട്ടും ഊഹാപോഹങ്ങൾ അല്ലാതെ മറ്റൊന്നും പോലീസിന്റെ പക്കലില്ല. ശക്തമായ വിമർശനത്തെ തുടർന്ന് കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടിട്ടും സ്ഥിതിയിൽ മാറ്റമില്ല.

ജൂൺ 30 ന് രാത്രിയാണ് എകെജി സെന്ററിന് നേരെ പടക്കമേറ് ഉണ്ടായത്. സംഭവത്തെ സിപിഎം രാഷ്‌ട്രീയമായി മുതലാക്കിയിരുന്നു. പിന്നിൽ കോൺഗ്രസ് പ്രവർത്തകർ ആണെന്നായിരുന്നു സിപിഎം ഉറപ്പിച്ച് പറഞ്ഞിരുന്നത്. എന്നാൽ തുടർന്നുള്ള അന്വേഷണത്തിൽ സിപിഎം നേതാക്കളുടെ പേരുൾപ്പെടെ ഉയർന്ന് കേൾക്കാൻ ആരംഭിച്ചു. സ്വർണക്കടത്തുൾപ്പെടെയുള്ള സംഭവ വികാസങ്ങളിൽ സർക്കാരിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു വരുന്നതിനിടെയായിരുന്നു എകെജി സെന്ററിന് നേരെ നടന്ന പടക്കമേറ്. അതിനാൽ ആരംഭം മുതൽ തന്നെ സംഭവത്തിന് പിന്നിലെ സിപിഎം ബന്ധത്തെക്കുറിച്ച് സംശയം ഉണർന്നിരുന്നു. ഈ സംശയങ്ങളെല്ലാം ബലപ്പെടുന്ന വസ്തുതകളാണ് പിന്നീട് പുറത്തുവന്നത്.

പ്രതിയുമായി സിപിഎം പ്രവർത്തകൻ വിജയന് ബന്ധമുണ്ട്. ഇതിന്റെ തെളിവുകൾ ജനം ടിവി പുറത്തുവിട്ടിരുന്നു. ഇതും കേസിൽ പ്രതിയെ പിടികൂടാത്തതും പോലീസിനെയും സർക്കാരിനെയും വലിയ സമ്മർദ്ദത്തിലാക്കി. ഇതേ തുടർന്നാണ് കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്. എന്നാൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥർ സിപിഎമ്മുമായി ബന്ധമുള്ളവരാണ്. ഇത് പടക്കമെറിഞ്ഞത് സിപിഎമ്മാണെന്ന സംശയത്തിന് മറ്റൊരു തെളിവാകുകയാണ്.

എകെജി സെന്റർ ആക്രമണത്തിന് പിറ്റേ ദിവസം ഫേസ്ബുക്ക് പോസ്റ്റിട്ട യുവാവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. എന്നാൽ ഇത് വലിയ വിവാദം ആയതോടെ പോലീസ് വിട്ടയച്ച് തടിതപ്പുകയായിരുന്നു. ഇതിന് പിന്നാലെ സ്‌കൂട്ടർ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. എന്നാൽ ഫലം കണ്ടില്ല. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ കയ്യിലുണ്ടെങ്കിലും അതിൽ കാര്യമായ ഒന്നുമില്ലെന്നാണ് പോലീസ് പറയുന്നത്.

Tags: CPMCRIME BRANCHAKG centre
Share
Tweet
SendShare

More News from this section

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

Latest News

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies