ന്യൂഡൽഹി: ഊബറുമായുള്ള ലയന സാധ്യതകൾ തള്ളി ഒല. കമ്പനി മേധാവി ഭാവിഷ് അഗർവാളാണ് വാർത്തകൾ തള്ളിയത്. തികച്ചും അംസംബന്ധമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കമ്പനി ലാഭത്തിൽ ആണെന്നും ഒരിക്കലും ഊബറുമായി ലയിക്കില്ലെന്നും ഭാവിഷ് വ്യക്തമാക്കി. മറ്റ് ചില കമ്പനികൾ ഇന്ത്യയിൽ നിന്ന് പുറത്തുകടക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അവരെ സ്വാഗതം ചെയ്യുന്നു. തങ്ങൾ ഒരിക്കലും ലയിക്കില്ലെന്നും ഭാവിഷ് ട്വീറ്റ് ചെയ്തു.
ഭാവിഷ് അഗർവാളും ഊബറിന്റെ മുതിർന്ന എക്സിക്യൂട്ടീവുകളും അമേരിക്കയിലെ സാൻ ഫ്രാൻസിസ്‌കോയിൽ വച്ച് ചർച്ചകൾ നടത്തിയെന്നായിരുന്നു റിപ്പോർട്ടുകൾ പുറത്ത് വന്നത്. എന്നാൽ ലയനത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ഊബറും നിഷേധിച്ചിരുന്നു. ‘ആ റിപ്പോർട്ട് സത്യമല്ല. ഒലയുമായുള്ള ലയനം ചർച്ച ചെയ്യാൻ കമ്പനി പോയിട്ടില്ലെന്ന് ഊബർ വ്യക്തമാക്കിയിരുന്നു.
Comments