ന്യൂഡൽഹി : രാജ്യത്ത് 24 മണിക്കൂറിനിടെ 19,673 പുതിയ കൊറോണ കേസുകൾ സ്ഥിരീകരിച്ചു. 39 പേരാണ് മരിച്ചത്. ഇതോടെ രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 5,26,357 ആയി. മൊത്തം കേസുകളുടെ എണ്ണം 4,40,19,811 ആയി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 19,336 രോഗികൾ സുഖം പ്രാപിച്ചു. ആകെ രോഗമുക്തരുടെ എണ്ണം 4,33,49,778 ആയി. രോഗമുക്തി നിരക്ക് 98.48 ശതമാനമാണ്.
24 മണിക്കൂറിനുള്ളിൽ സജീവ കേസുകളുടെ എണ്ണം 292 ആയി വർദ്ധിച്ചു.മൊത്തം അണുബാധയുടെ 0.33 ശതമാനമാണ് സജീവകേസുകൾ. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 4.96 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 4.88 ശതമാനവുമാണ്.
ഏറ്റവും കൂടുതൽ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്. 2,087 പേർക്കാണ് മഹാരാഷ്ട്രയിൽ രോഗം സ്ഥിരീകരിച്ചത്.കർണാടകയിൽ 1,886 , കേരളത്തിൽ 1,595 , തമിഴ്നാട്ടിൽ 1,548 , ഡൽഹിയിൽ 1,333 എന്നിങ്ങനെയാണ് കണക്കുകൾ.
Comments