നൽകാത്ത വായ്പയ്ക്ക് മൂന്നര കോടിയുടെ കുടിശ്ശിക; കരുവന്നൂർ തട്ടിപ്പിൽ ഇരയായ വീട്ടമ്മയുടെ അനുഭവം ഇങ്ങനെ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നൽകാത്ത വായ്പയ്‌ക്ക് മൂന്നര കോടിയുടെ കുടിശ്ശിക; കരുവന്നൂർ തട്ടിപ്പിൽ ഇരയായ വീട്ടമ്മയുടെ അനുഭവം ഇങ്ങനെ

ജനം വെബ് ഡെസ്‌ക്‌

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 31, 2022, 03:12 pm IST
Facebook
Twitter
WhatsAppTelegram

തൃശൂർ: അവിചാരിതമായി ലഭിച്ച നോട്ടീസ് വായിച്ചു നോക്കിയപ്പോൾ സായ്‌ലക്ഷ്മി അക്ഷരാർഥത്തിൽ ഞെട്ടി. അനുവദിക്കാത്ത ലോണിന് മൂന്നര കോടി രൂപയുടെ കുടിശ്ശിക അടയ്‌ക്കണമെന്ന് ആണ് നോട്ടീസിൽ വ്യക്തമാക്കിയിരിക്കുന്നത്. ഇരിങ്ങാലക്കുട സ്വദേശി കരുംവേലംകുളം ഹരികുമാറിന്റെ ഭാര്യ സായ് ലക്ഷ്മിയുടെ അനുഭവം ഒറ്റപ്പെട്ടതല്ല. കരുവന്നൂർ സഹകരണ ബാങ്കുമായി ഇടപാട് നടത്തിയവർക്കെല്ലാം ഇത്തരം ദുരനുഭവങ്ങൾ വിവരിക്കാനുണ്ട്.

ബാങ്കിനെതിരെ ആദ്യമായി പരാതി നൽകിയ ഇടപാടുകാരിൽ ഒരാളാണ് സായ്‌ലക്ഷ്മി. ഇരിങ്ങാലക്കുട സർക്കിൾ ഇൻസ്‌പെക്ടർക്ക് 2018 ഡിസംബർ 27ന് ഇവർ പരാതി നൽകുബോൾ വരാനിരിക്കുന്നത് വലിയ ഒരു തട്ടിപ്പിന്റെ തുടക്കം മാത്രമായിരുന്നു. മൂന്ന് കോടി നൽകാമെന്ന പ്രലോഭിപ്പിച്ച് അത് കൊടുക്കാതെ ബാങ്ക് മൂന്നര കോടിയുടെ കുടിശ്ശികയുണ്ടെന്ന് കാണിച്ച് അദാലത്ത് നോട്ടീസ് അയച്ചപ്പോൾ ആണ് ഇവർക്ക് തട്ടിപ്പിന്റെ ആഴം ബോധ്യമായത്. ഇതാണ് പോലീസിൽ പരാതി നൽകാൻ പ്രേരിപ്പിച്ചത്.

ബിസിനസ് ആവശ്യത്തിന് മൂന്ന് കോടി രൂപ ഓവർഡ്രാഫ്റ്റ് അനുവദിക്കാമെന്ന് വിശ്വസിപ്പിച്ച് സഹകരണ ബാങ്ക് അധികൃതർ വഞ്ചിച്ചതായും പരാതിയിൽ വ്യക്തമാക്കുന്നു. സായ്‌ലക്ഷ്മിയും ഭർത്താവും 2016ൽ കരുവൂർ സഹകരണ ബാങ്കിൽ ക്‌ലബിങ് ലോൺ ഓവർഡ്രാഫ്റ്റിന് അപേക്ഷിച്ചിരുന്നു. ലോൺ വാങ്ങി തരാമെന്ന് വാഗ്ദാനം ചെയ്ത് ഏലൂർ സ്വദേശിയായ അജയ്കുമാർ മേനോൻ, പെരിഞ്ഞനം മൂന്നുപ്പീടിക സ്വദേശി കിരൺ എന്നിവർ സായ്‌ലക്ഷ്മിയെ സമീപിക്കുകയായിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് ബാങ്കിൽ അപേക്ഷ നൽകിയത്. ഓരോ ഷെയർ ഹോൾഡർക്കും 50 ലക്ഷം വീതം ആറ് ഓഹരിയുടമകൾക്കായി മൂന്ന് കോടി ബിസിനസ് ലോണായി ഓവർഡ്രാഫ്റ്റ് പാസാക്കി നൽകാമൊയിരുന്നു വാഗ്ദാനം. സായ്‌ലക്ഷ്മിയും ഭർത്താവ് ഹരികുമാറിനെയും കൂടാതെ രമാരാജൻ, രാജൻ, ബിപിൻ മനോഹർ, മുഹമദ് റാഫി എിവരായിരുന്നു മറ്റുളള ഓഹരി ഉടമകൾ.

ബാക്കിയുളള ഓഹരിയുടമകൾ കിരണിന്റെ ബന്ധുക്കളും പരിചയക്കാരുമായിരുന്നു. ആറ് ഓഹരിയുടമകളുടെ പേരിലായി സായ്‌ലക്ഷ്മിയുടെ ഇരിഞ്ഞാലക്കുടയിലെ 13.5 സെന്റ് സ്ഥലത്തിന്മേൽ 2.02.2016ൽ ഗഹാൻ രജിസ്റ്റർ ചെയ്ത് ലോൺ പാസാക്കുകയും ചെയ്തു. ഗഹാൻ ഒപ്പിടിച്ചശേഷം പണം പിന്നീട് അനുവദിക്കാമെന്ന് പറഞ്ഞ് ബാങ്ക് അധിതൃതർ അവരുടെ വാഹനത്തിൽ സായ്‌ലക്ഷ്മിയുടെ വീട്ടിലേക്ക് കൊണ്ടുപോയി. എന്നാൽ പിന്നീട് പണം തന്റെ അക്കൗണ്ടിൽ വരുകയോ നേരിട്ട് കൈവശം തരികയോ ചെയ്തിട്ടില്ലെ്ന്ന് സായ്‌ലക്ഷ്മിയുടെ പരാതിയിൽ പറയുന്നു.

പാസ്ബുക്ക് ഉൾപ്പെടെയുളള ഒരു രേഖയും ബാങ്കിൽ നിന്ന് ലഭിച്ചിട്ടില്ല. ഗഹാൻ രജിസ്റ്ററിലല്ലാതെ മറ്റൊരു രേഖയിലും ഒപ്പിട്ടുകൊടത്തിട്ടില്ലെന്ന് സായ്‌ലക്ഷ്മി വ്യക്തമാക്കി. പിന്നീട് ബാങ്കിൽ നിന്ന് കുടിശ്ശിക അടയ്‌ക്കണമെന്ന് ആവശ്യപ്പെടുളള അദാലത്ത് നോട്ടീസ് കിട്ടിയപ്പോഴാണ് മൂന്നര കോടിയുടെ കുടിശ്ശികയുടെ കാര്യം അറിയുത്.

ഇതിന് മുമ്പ് ബാങ്കിൽ നിന്ന് കത്ത് ഒന്നും ലഭിചിട്ടില്ലെന്ന് സായ്‌ലക്ഷ്മി പറഞ്ഞു. ബാങ്കിൽ ചെന്ന് വിവരം പറഞ്ഞപ്പോൾ ജീവനക്കാർ സംസാരിക്കാൻ തയ്യാറായില്ലെന്ന് ഇവർ വ്യക്തമാക്കി. സാമ്പത്തിക തിരിമറിക്കും വഞ്ചനയ്‌ക്കും കൂട്ടുനിന്ന ബാങ്ക് ഡയറക്ടർ ബോർഡിനും ജീവനക്കാർക്കുമെതിരെ നടപടിയെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. വർഷങ്ങളോളം പ്രവാസ ജീവിത്തതിനു ശേഷമാണ് സായ്‌ലക്ഷ്മിയും കുടുംബവും നാട്ടിൽ സ്ഥിരതാമസമാക്കിയത്.

നിരവധി നിക്ഷേപകർ ഇത്തരം തട്ടിപ്പിന് ഇരയായെങ്കിലും ആദ്യ കാലങ്ങളിൽ പരാതി നൽകാൻ ഇവർ തയ്യാറായില്ല. കാരണം സിപിഎം നിയന്ത്രണത്തിലുളള ബാങ്കിനെതിരെ പരാതി നൽകാൻ പാർട്ടിക്കാരായ സഖാക്കൾ മടിച്ചു. അത് പാർട്ടിക്ക് സമൂഹത്തിൽ ചീത്തപേര് ഉണ്ടാക്കുമെന്ന് അവർ ഭയന്നു. തട്ടിപ്പിന് ഇരയായത് ഭൂരിപക്ഷവും പാർട്ടി അനുഭാവികളാണെന്നതാണ് യാഥാർഥ്യം. അത് കൊണ്ട് കൂടുതൽ തട്ടിപ്പ് നടത്താൻ പാർട്ടികാർക്കും ഭരണസമിതിക്കും പ്രചോദനമായി. ഇക്കാര്യങ്ങൾ സിപിഎം ജില്ലാ നേതൃത്വത്തിനും വ്യക്തമായിരുന്നു. എന്നാൽ നിക്ഷേപകരെ വഞ്ചിക്കുന്ന നിലപാടാണ് പാർട്ടി നേതൃത്വം കൈക്കൊണ്ടത്.

Tags: CPIMscamkaruvanoor bankകരുവന്നൂർ
Share
Tweet
SendShare

More News from this section

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

Latest News

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies