ടിഎൻ പ്രതാപനും രമ്യ ഹരിദാസും ഉൾപ്പെടെ നാല് കോൺഗ്രസ് എംപിമാരുടെ സസ്‌പെൻഷൻ പിൻവലിച്ചു; പ്ലക്കാർഡുകൾ സഭയിൽ കൊണ്ടുവരുന്നതിൽ നിന്ന് അംഗങ്ങൾ പിന്തിരിയണമെന്ന് സ്പീക്കർ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ടിഎൻ പ്രതാപനും രമ്യ ഹരിദാസും ഉൾപ്പെടെ നാല് കോൺഗ്രസ് എംപിമാരുടെ സസ്‌പെൻഷൻ പിൻവലിച്ചു; പ്ലക്കാർഡുകൾ സഭയിൽ കൊണ്ടുവരുന്നതിൽ നിന്ന് അംഗങ്ങൾ പിന്തിരിയണമെന്ന് സ്പീക്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 1, 2022, 02:56 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ലോക്‌സഭയിൽ നാല് കോൺഗ്രസ് എംപിമാരുടെ സസ്‌പെൻഷൻ പിൻവലിച്ചു. കേരളത്തിൽ നിന്നുളള ടി.എൻ പ്രതാപൻ, രമ്യ ഹരിദാസ്, മാണിക്കാം ടാഗോർ, ജോതിമാണി എന്നിവരുടെ സസ്‌പെൻഷൻ ആണ് പിൻവലിച്ചത്. പ്ലക്കാർഡുകൾ സഭയിൽ കൊണ്ടുവന്നതിനും സഭയ്‌ക്കുള്ളിൽ പ്രതിഷേധം നടത്തിയതിനുമായിരുന്നു സസ്‌പെൻഷൻ. കഴിഞ്ഞ മാസം 25 നാണ് ഇവരെ സസ്‌പെൻഡ് ചെയ്തത്.

ഇവരുടെ സസ്‌പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് അംഗങ്ങൾ ഇന്ന് സഭയിൽ ബഹളം വെച്ചിരുന്നു. എന്നാൽ സ്വന്തം പാർട്ടിയിലെ അംഗങ്ങൾ പ്ലക്കാർഡുകളുമായി സഭയിൽ പ്രവേശിക്കില്ലെന്ന് കോൺഗ്രസ് കക്ഷി നേതാവ് ഉറപ്പ് നൽകണമെന്ന് ഭരണപക്ഷ അംഗങ്ങൾ ചൂണ്ടിക്കാട്ടി.

പ്രതിഷേധിക്കാനായി സഭയിൽ പ്ലക്കാർഡുകളുമായി അംഗങ്ങൾ എത്തുമ്പോൾ നടപടി സ്വീകരിക്കാൻ താൻ നിർബന്ധിതനാകുമെന്ന് സ്പീക്കർ ഓം ബിർള താക്കീത് നൽകി. സഭാ നടപടികളിൽ എല്ലാ അംഗങ്ങളും പങ്കെടുക്കണമെന്നാണ് താൽപര്യമെന്നും സ്പീക്കർ പറഞ്ഞു. പ്ലക്കാർഡുകൾ കൊണ്ടുവന്നാൽ ഭരണപക്ഷമെന്നോ പ്രതിപക്ഷമെന്നോ നോക്കാതെ നടപടി സ്വീകരിക്കുമെന്നും സ്പീക്കർ പറഞ്ഞു. ഇത് അവസാന അവസരമെന്ന് പറഞ്ഞാണ് സസ്‌പെൻഷൻ പിൻവലിക്കുന്നതായി ഓം ബിർള പറഞ്ഞത്. സസ്‌പെൻഷൻ പിൻവലിച്ചതിന് പിന്നാലെ രമ്യ ഹരിദാസ്, മാണിക്കാം ടാഗോർ, ജോതിമാണി എന്നിവർ സഭയിലെത്തി.

വിലക്കയറ്റം ചർച്ച ചെയ്യണമെന്ന ആവശ്യവും സഭ അംഗീകരിച്ചു. നാളെയാകും ചർച്ച. അതിനിടെ സഞ്ജയ് റാവത്തിന്റെ അറസ്റ്റ് ഉൾപ്പെടെയുളള വിഷയങ്ങളിൽ രാജ്യസഭയിലും പ്രതിപക്ഷം ബഹളം തുടർന്നു. ലോക്‌സഭയും രാജ്യസഭയും പ്രവർത്തിക്കാൻ അനുവദിക്കാത്ത സമീപനമാണ് പ്രതിപക്ഷ പാർട്ടികളുടേതെന്ന് ബിജെപി സഭാ കക്ഷി നേതാവ് പീയൂഷ് ഗോയൽ ചൂണ്ടിക്കാട്ടി. ആദ്യം ഒരു മണിക്കൂറോളം നിർത്തിവെച്ച സഭ പിന്നീട് രണ്ട് മണി വരെ നിർത്തുകയായിരുന്നു. ലോക്‌സഭയും ബഹളം മൂലം 12 മണി വരെ തടസപ്പെട്ടു.

Tags: കോൺഗ്രസ് എംപിസസ്‌പെൻഷൻ
Share
Tweet
SendShare

More News from this section

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

Latest News

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies