തിരുവനന്തപുരം, എറണാകുളം, പത്തനംതിട്ട ജില്ലകളിൽ മഴ ശക്തമായതോടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. എറണാകുളം ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓഗസ്റ്റ് 2 ചൊവ്വാഴ്‌ച്ച ജില്ലാ കളക്ടർ അവധി പ്രഖ്യപിച്ചു. റെഡ് അലർട്ടിന്റെ സാഹചര്യത്തിൽ പത്തനംതിട്ട ജില്ലയിൽ ഇന്ന് ഉച്ചയ്‌ക്ക് ശേഷവും ഓഗസ്റ്റ് 2 നും അങ്കണവാടികൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി നൽകി.
തിരുവനന്തപുരം ജില്ലയിലും മഴ ശക്തമായി തുടുകയാണ്. റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ഓഗസ്റ്റ് 2 ന് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകുന്നുവെന്ന് കളക്ടർ അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിൽ ഇന്നും നാളെയും റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഗുരുതര സാഹചര്യമാണ് സംസ്ഥാനത്ത് നിലനിൽക്കുന്നതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. മിന്നൽ പ്രളയവും മണ്ണിടിച്ചിലും ഉണ്ടാകാൻ സാധ്യതയേറെയാണ്.
Comments