ന്യൂഡൽഹി: ബോളിവുഡിലെ ഏറ്റവും ഉയർന്ന നികുതി അടക്കുന്ന താരമാണ് അക്ഷയ് കുമാർ. കഴിഞ്ഞ ദിവസം ആദായ നികുതി വകുപ്പ് പുറത്ത് വിട്ട റിപ്പോർട്ടിലാണ് ഈ വിവരം പറയുന്നത്. രാജ്യത്തെ ഏറ്റവും ഉയർന്ന നികുതി ദായകനാകാൻ സാധിച്ചതിൽ ഞാൻ അഭിമാനിക്കുന്നു എന്നാണ് അക്ഷയ് കുമാർ പറഞ്ഞത്. മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു താരം.
തന്റെ ജീവിതത്തിലെ സന്തോഷം നിറഞ്ഞ നിമിഷമാണിതെന്നും, ഈ നിമിഷം നിങ്ങളോട് പങ്കു വെക്കാൻ സാധിച്ചതിൽ തനിക്ക് അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2015-ലും 2019-ലുമായി ഫോബ്സ് പട്ടിക തയ്യാറാക്കിയ ലോകത്തെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന താരങ്ങളുടെ പട്ടികയിൽ 52ാം സ്ഥാനമാണ് അദ്ദേഹത്തിനു ലഭിച്ചത്. 48.5 മില്യൺ ഡോളറാണ് ( ഏകദേശം 386 കോടി ഇന്ത്യൻ രൂപ ) അദ്ദേഹത്തിന്റെ വരുമാനം .
സിനിമകൾ കൂടാതെ നിരവധി ഉൽപ്പന്നങ്ങളുടെ ബ്രാൻഡ് അംബാസിഡർ കൂടിയാണ് അദ്ദേഹം. എന്നാൽ ഇത്രയധികം പ്രതിഫലം വാങ്ങുന്ന താരം കൃത്യമായി നികുതി അടക്കുന്നു എന്ന് ചൂണ്ടിക്കാട്ടി ആദായ നികുതി വകുപ്പ് അദ്ദേഹത്തെ പ്രശംസിച്ചിരുന്നു. പുതിയ ചിത്രമായ രക്ഷാബന്ധന്റെ ചിത്രീകരണ തിരക്കിലാണ് താരം ഇപ്പോള്‍. കഴിഞ്ഞ വര്‍ഷം ചിത്രീകരണം ആരംഭിച്ച സിനിമ ഉടന്‍ തന്നെ തീയേറ്ററുകളില്‍ എത്തുമെന്നാണ് വിവരം.
Comments