കോട്ടയം : മലവെള്ളത്തിനൊപ്പം മീനച്ചിലാറ്റിലൂടെ ഒഴുകിയെത്തിയത് പെരുമ്പാമ്പ്. 12 അടി നീളമുള്ള പെരുമ്പാമ്പിനെ കടപ്പാട്ടൂർ ഒഴുകയിൽ റോഡിലാണ് കണ്ടെത്തിയത്. തുടർന്ന് നാട്ടുകാർ ചേർന്ന് ഇതിനെ പിടികൂടി.
ആൾകൂട്ടത്തെക്കണ്ട് ഭയന്ന് റോഡരികിലെ കാടും പടലും നിറഞ്ഞ കൽക്കൂട്ടത്തിൽ ഒളിച്ച പാമ്പിനെ വിവരം അറിഞ്ഞെത്തിയ സയന്റിഫിക് സ്‌നേക് റെസ്‌ക്യൂവർ ജോസഫ് തോമസാണ് പിടികൂടിയത്.
വിവരം അറിഞ്ഞ് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ പരിസരവാസികളുടെ വലിയ കൂട്ടം പെരുമ്പാമ്പിനെ കാണാൻ എത്തിയിരുന്നു. വ്യാഴാഴ്ച വനം വകുപ്പ് വണ്ടൻപതാൽ റേഞ്ചിന് പാമ്പിനെ കൈമാറും.
Comments