ബർമിങ്ങാം : കോമൺവെൽത്ത് ഗെയിംസിൽ ചരിത്ര നേട്ടം കുറിച്ച് മലയാളി താരം എം ശ്രീശങ്കർ. പുരുഷ ലോംഗ് ജംപിൽ വെള്ളി മെഡൽ സ്വന്തമാക്കി. 8.08 മീറ്റർ ചാടിയാണ് താരം മെഡൽ ഉറപ്പിച്ചത്. ഇതോടെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ മെഡൽ നേട്ടം 19 ആയിരിക്കുകയാണ്.
ഇന്ത്യയ്ക്ക് ആദ്യമായാണ് പുരുഷ ലോംഗ് ജംപ് വിഭാഗത്തിൽ വെള്ളി മെഡൽ ലഭിക്കുന്നത്. തന്റെ ഈ നേട്ടത്തിന് പിന്നിൽ അച്ഛനാണെന്നും അതുകൊണ്ട് തന്നെ ഈ മെഡൽ അച്ഛന് സമ്മാനിക്കുന്നുവെന്നും പാലക്കാടുകാരനായ ശ്രീശങ്കർ പറയുന്നു.
അഞ്ചാം സ്ഥാനത്തെത്തിക്കൊണ്ട് മുഹമ്മദ് അനീസും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
ശ്രീശങ്കറിനെ പ്രശംസിച്ചുകൊണ്ട് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂറും രംഗത്തെത്തി. നാല് പതിറ്റാണ്ടിന് ശേഷം ലോംഗ് ജംപിൽ ഇന്ത്യയ്ക്ക് മെഡൽ ലഭിച്ചിരിക്കുകയാണ്. ഇന്ത്യൻ കായിക ലോകത്തിന് ഇത് ചരിത്ര നിമിഷം തന്നെയാണ്. അത്ലറ്റിക്സ് ലോകത്ത് ഇന്ത്യയുടെ മുന്നേറ്റത്തെ നിങ്ങൾ ശക്തിപ്പെടുത്തിയെന്നും ഇനിയും നിരവധി വിജയങ്ങൾ വരാൻ ആശംസിക്കുന്നുവെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
Comments