തായ്‌പേയ്: ചൈനീസ് നാവികസേനയുടെ പത്തോളം കപ്പലുകളും 20 സൈനിക വിമാനങ്ങളും തായ്‌വാൻ കടൽ അതിർത്തി മുറിച്ചു കടന്ന് സൈനിക അഭ്യാസങ്ങൾ നടത്തുന്നതായി റിപ്പോർട്ട്. ഈ മേഖലകളുൾപ്പെടെ തായ്‌വാന്റെ നിരവധി പ്രദേശങ്ങളിൽ ചൈന മുൻപും ഇത്തരം സൈനിക അഭ്യാസങ്ങൾ നടത്തിയിട്ടുണ്ടെന്ന് തായ്‌വാൻ വൃത്തങ്ങൾ പറഞ്ഞു.
കടൽ അതിർത്തി കടന്നുള്ള ചൈനയുടെ അതിക്രമങ്ങളെ നോക്കി നിൽക്കാൻ സാധിക്കുകയില്ല എന്ന് തായ്‌വാൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. അതിർത്തികൾ കടന്നുള്ള ചൈനയുടെ അതിക്രമത്തെ ചെറുക്കാൻ വിമാനങ്ങളും കപ്പലുകളും മിസൈലുകളും പ്രത്യേകമായി വ്യന്യസിപ്പിച്ചിട്ടുണ്ടെന്ന് അവർ അറിയിച്ചു.
ചൈന അതിർത്തി പങ്കിടുന്ന പല രാജ്യങ്ങളുമായും ഇത്തരം പ്രകോപനമാണ് സൃഷ്ടിക്കാറുള്ളത്. ആഗോളതലത്തിൽ വരെ ചർച്ചയാകുന്ന ഇത്തരം വിഷയങ്ങളിൽ ചൈന വേണ്ടത്ര ശ്രദ്ധ കൊടുക്കാറില്ല എന്നതാണ് വസ്തുത. ചൈനയുടെ അതിക്രമത്തിനെതിരെ ശക്തമായ പ്രതിരോധം തീർക്കാനാണ് തായ്‌വാൻ ഭരണകൂടത്തിന്റെ ശ്രമം.
Comments