ധാക്ക: പാട്ട് പാടാനും കേൾക്കാനും ഇഷ്ടപ്പെടാത്തവരായി അധികമാരും ഉണ്ടാവില്ല. എന്നാൽ പെട്ടെന്നൊരു ദിവസം ഒരു മൂളിപ്പാട്ട് പോലും പാടരുതെന്ന് ആരെങ്കിലും പറഞ്ഞാലോ? പോയി പണി നോക്കെന്നു പറയും. എന്നാലിങ്ങനെ ഒരു നിർദ്ദേശം തന്നത് പോലീസാണെങ്കിലോ? സംഗതി അൽപ്പം ഗൗരവമുള്ളതാകും അല്ലേ?
അത്തരത്തിലൊരു പണിയാണ് സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള ആലമിന് ലഭിച്ചത്. ഇനി പാട്ട് പാടരുതെന്നാണ് പോലീസ് താക്കീത് ചെയ്തത്. ഫേസ്ബുക്കിൽ രണ്ട് മില്യൺ ഫോളോവേഴ്സും യൂട്യൂബിൽ 1.5 മില്യൺ സബ്സ്ക്രൈബേഴ്സുമുള്ള താരമാണ് ഹീറോ ആലം എന്ന ആലം.
നിരവധി പേർ ആലമിന്റെ പാട്ടിനെതിരെ പാരാതി നൽകിയതായും ഇതിന്റെ അടിസ്ഥാനത്തിൽ ആലമിനെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. നൊബേൽ പുരസ്കാര ജേതാവ് രബീന്ദ്രനാഥ ടാഗോറിന്റേയും ബംഗ്ലാദേശി കവി കാസി നസ്റുൽ ഇസ്ലാമിന്റേയും ക്ലാസികുകളായ കവിതകൾ മോശം രീതിയിൽ, വികൃതമാക്കി ആലപ്പിച്ചതാണ് ആലമിനെതിരെ വിമർശകർ രംഗത്തെത്താൻ കാരണം.
അതേസമയം പോലീസ് തന്നെ മാനസികമായി പീഡിപ്പിച്ചുവെന്നും ഗായകനാകാൻ താൻ യോഗ്യനല്ലെന്ന് പറഞ്ഞ് ഒരു മാപ്പപേക്ഷ ഒപ്പിട്ടുവാങ്ങിയെന്നും ഹീറോ ആലം ആരോപിച്ചു. എന്നാൽ ആലമിന്റെ ആരോപണങ്ങളെല്ലാം പോലീസ് തള്ളിയിട്ടുണ്ട്.
Comments